BREAKING NEWS

മുംബൈയ്ക്കു മാത്രമല്ല രാജസ്ഥാനും വരുന്നു പുതു നായകൻ, സഞ്ജുവിന് പകരം റിയാൻ പരാഗ്, ആദ്യ മൂന്നുകളികളിൽ സഞ്ജു ബാറ്റർ മാത്രം, വിക്കറ്റ് കീപ്പറുമാകില്ല

· · 1 min read
Share: Copied!

ജയ്പൂർ: മുംബൈ ഇന്ത്യൻസിനു പിന്നാലെ രാജസ്ഥാൻ റോയൽസിനും വരുന്നു പുതുനായകനെന്ന് നായകൻ സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ രം​ഗത്തെത്തിയത്. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനെ നയിക്കാൻ താനുണ്ടാവില്ലെന്നും ബാറ്ററായി മാത്രമാവും കളത്തിലിറങ്ങുകയെന്നും രാജസ്ഥാൻ ടീം മീറ്റിംഗിൽ സഞ്ജു പ്രഖ്യാപിച്ചു.

പാരമ്പര്യ വൈദ്യനെ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കി; മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ടീമിനൊപ്പം ചേർന്നിരുന്നത്. എന്നാൽ ആദ്യ മൂന്ന് കളികളിൽ ടീമിനെ നയിക്കാൻ താനുണ്ടാവില്ലെന്ന് സഞ്ജു ടീം മീറ്റിംഗിൽ വ്യക്തമാക്കി. താൻ ബാറ്ററായി മാത്രമായിട്ടായിരിക്കും കളിക്കുകയെന്നും വിക്കറ്റ് കീപ്പറാവില്ലെന്നും പറഞ്ഞ സഞ്ജു. തനിക്ക് പകരം റിയാൻ പരാഗ് ആദ്യ മൂന്ന് കളികളിൽ രാജസ്ഥാനെ നയിക്കുമെന്നും സഞ്ജു വ്യക്തമാക്കി.

കലി അടങ്ങാതെ മണിപ്പൂര്‍: സാമുദായിക സംഘര്‍ഷത്തില്‍ 53 കാരന് ദാരുണാന്ത്യം,പ്രദേശം വളഞ്ഞ് സുരക്ഷാസേന

തന്റെ ടീമിൽ നായകൻമാരാവാൻ യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളിൽ റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുകയെന്നും പരാഗിന് എല്ലാവരും പിന്തുണ നൽകണമെന്നും സഞ്ജു ടീം മീറ്റിംഗിൽ വ്യക്തമാക്കി. സഞ്ജുവിൻറെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് ടീം അംഗങ്ങൾ വരവേറ്റത്.

‌അതേസമയം 22ന് തുടങ്ങുന്ന ഐപിഎല്ലിൽ 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാൻ റോയൽസിൻറെ ആദ്യ മത്സരം.26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും 30ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുമാണ് രാജസ്ഥാൻറെ ആദ്യ മൂന്ന് മത്സരങ്ങൾ. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൻറെ പരിശീലന ക്യാംപിലെത്തിയ സഞ്ജു പരിശീലന മത്സരത്തിൽ ബാറ്റിംഗിനിറങ്ങി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.

കേന്ദ്രത്തിന്റെ വാഗ്ദാനത്തില്‍ വിശ്വാസം; കേരളം ഉറപ്പു നല്‍കിയാലും സമരം; ആശമാരുടെ അജന്‍ഡ എന്ത്? തങ്ങളെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് എന്ത്? പ്രശ്‌നം പരിഹരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമത്തെ ഇകഴ്ത്തുന്നത് എന്തുകൊണ്ട്?

ആകാശ് മധ്‌വാളിനെ സ്ട്രൈറ്റ് സിക്സ് പറത്തിയാണ് പരിശീലന മത്സരത്തിൽ സഞ്ജു തുടങ്ങിയത്. പിന്നാലെ റിയാൻ പരാഗിനെ യശസ്വി ജയ്സ്വാൾ സിക്സിന് പറത്തി.പിന്നീട് ഇടം കൈയൻ പേസറുടെ ഷോർട്ട് പിച്ച് പന്ത് സഞ്ജു അനാായസം സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ സിക്സിന് തൂക്കി. ഇടം കൈയൻ സ്പിന്നറുടെ പന്തിൽ സിക്സിനുള്ള ശ്രമത്തിൽ ലോംഗ് ഓണിൽ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. മുംബൈ ഇന്ത്യൻസിൽ ആദ്യകളിയിൽ വിലക്കുനേരിട്ട ഹർദീക് പാണ്ഡ്യക്കു പകരം സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിനെ നയിക്കുക.

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026
BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026