BREAKING NEWS

‘സ്വതന്ത്രനാകാൻ ഞാനില്ല, വെല്ലുവിളിക്കാനുമില്ല’…ഒടുവിൽ പാർട്ടിക്കു വഴങ്ങി സുധാകരൻ, ‘പാർട്ടിയുടെ അം​ഗീകാരം കിട്ടിയാൽ സ്ഥാനാർഥിയാകും, പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്’…

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒടുവിൽ പാർട്ടിക്ക് മയപ്പെട്ട് കെ സുധാകരൻ പാർട്ടിയെ വെല്ലുവിളിക്കാനില്ല, പാർട്ടി അം​ഗികരിച്ചാൽ മത്സരിക്കും അല്ലെങ്കിൽ പാർട്ടിക്ക് വിധേയനായി തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു, സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്. അതിനാൽ പാർട്ടിക്ക് മയപ്പെട്ട് തുടരുമെന്നും കെഎസ് പറഞ്ഞു

അതേസമയം കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും.

കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഉല്ലാസ് തോമസ് / മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ടി.പി.ഷാജി (പട്ടാമ്പി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), റോയ് കെ.പൗലോസ് (ഇടുക്കി), മിനി പ്രിൻസ് (ഉടുമ്പൻചോല), സിറിയക് തോമസ് (പീരുമേട്), സന്ദീപ് വാരിയർ (തൃക്കരിപ്പൂർ), ബി.പി.പ്രദീപ്കുമാർ (ഉദുമ), പി.ടി.അജയമോഹൻ (കുന്നംകുളം), പഴകുളം മധു (റാന്നി), അബിൻ വർക്കി (ആറന്മുള), നാട്ടകം സുരേഷ് (കാഞ്ഞിരപ്പള്ളി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), അലോഷ്യസ് സേവ്യർ (പൂഞ്ഞാർ), സഞ്ജയ് ഖാൻ (പുനലൂർ) എന്നീ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്.

ഇസ്രയേലിന്റെ വാതകപ്പാടം ആക്രമണത്തിൽ ഭ്രാന്തെടുത്ത് ഇറാൻ, ​ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടരെത്തുടരെ ആക്രമണം!! ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി തുടങ്ങി ഏഴിടങ്ങളിൽ ബാലിസ്റ്റിക് മിസൈൽ തൊടുത്തു, റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ… ​ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിപ്പിക്കാൻ ട്രംപ്

BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
14 Oct 2026
BREAKING NEWS
പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം
14 Oct 2026
BREAKING NEWS
കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്
14 Oct 2026
BREAKING NEWS
ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ
14 Oct 2026