BREAKING NEWS

നിന്നെ ഞാൻ നീല ഡ്രമ്മിലാക്കും… വഴക്കിനിടെ പലപ്പോഴും ഭാര്യയുടെ ഭീഷണി, ഫോണിൽ യുവാവിന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ എന്ന കുറിപ്പും!! ജീവനിലുള്ള കൊതികാരണം യുവാവ് ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ടു

· · 1 min read
Share: Copied!

ലഖ്‌നൗ: ഭാര്യയുടെ മൊബൈൽഫോണിൽ തന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ എന്ന അടിക്കുറിപ്പും കണ്ടതിന് പിന്നാലെ ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാറാണ് ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന ഭയത്തിൽ അവരെ കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

താൻ സ്വന്തം ജീവൻ രക്ഷിക്കാൻവേണ്ടിയാണ് ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചതെന്നായിരുന്നു സംഭവത്തിൽ രാജ്കുമാറിന്റെ പ്രതികരണം. താനുമായുള്ള വഴക്കിനിടെ പലപ്പോഴും തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും ഫോണിൽ തന്റെ ചിത്രത്തിനൊപ്പം നീല ഡ്രമ്മും സിമന്റും എന്ന് കണ്ടതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതെന്നും യുവാവ് പറഞ്ഞു.

അതേസമയം ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഈ അടുത്തിടെ ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് മൊബൈൽഫോൺ പരിശോധിച്ചതോടെ ഭാര്യയുടെ ചില സ്വകാര്യചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച കൊലപാതകവാർത്തകളും ഫോണിൽ കണ്ടു. സിമന്റ് അല്ലെങ്കിൽ ഡ്രം എന്ന വാചകത്തോടൊപ്പമാണ് ഈ വാർത്തകൾ ഭാര്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. ഇതിനൊപ്പം നീല ഡ്രമ്മും സിമന്റും എന്ന അടിക്കുറിപ്പോടെ രാജ്കുമാറിന്റെ ഫോട്ടോയും ഫോണിലുണ്ടായിരുന്നു. ഈ ചിത്രം കണ്ടതോടെയാണ് ഭാര്യ തന്നെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യുവാവ് ഭയന്നത്.

സംഭവത്തിന് പിന്നാലെ തന്നെയും തന്റെ മൂന്നു സഹോദരങ്ങളെയും കൊല്ലുമെന്ന് ഭാര്യ ഭീഷണി മുഴക്കിയതായും രാജ്കുമാർ പറഞ്ഞു. ഇതോടെ ഭാര്യയ്‌ക്കെതിരേ രാജ്കുമാർ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ കാമുകനൊപ്പം പോകാനാണ് തന്റെ ആഗ്രഹമെന്ന് ഭാര്യ വെളിപ്പെടുത്തി. ഇതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ രാജ്കുമാർ അനുവദിച്ചത്. ഭാര്യയുടെ കാമുകനെ നേരിട്ടുകണ്ട് സംസാരിച്ചശേഷമാണ് രാജ്കുമാർ ഭാര്യയെ ഇയാൾക്കൊപ്പം വിട്ടയച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ ഭാര്യ തന്നെയും ആറുമാസംപ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് വീടുവിട്ട് പോയെന്നും രാജ്കുമാർ പറയുന്നു. എന്നാൽ, സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടുവിട്ടിറങ്ങിയ ഭാര്യ ഒരുമാസത്തോളം കാമുകനൊപ്പമാണ് ജീവിച്ചതെന്നും രാജ്കുമാർ ആരോപിച്ചു.

അതേസമയം ഏതാനും മാസം മുൻപ് മീററ്റിൽ യുവതിയും കാമുകനും ചേർന്ന് യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം സൂക്ഷിച്ചിരുന്നത് നീല ഡ്രമ്മിലായിരുന്നു. മീററ്റ് സ്വദേശിനിയായ മസ്‌കൻ റാസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയുമാണ് മസ്‌കന്റെ ഭർത്താവായ സൗരഭ് രാജ്പുത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിമുറിച്ച പ്രതികൾ ഒരു നീല ഡ്രമ്മിൽ ഇത് സിമന്റിട്ട് അടയ്ക്കുകയായിരുന്നു. മീററ്റിലെ ഈ കൊലപാതകം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. ഇതു കണ്ടാണ് തന്റെ ഭാര്യയും തന്നെ വകവരുത്താൻ പദ്ധതിയിട്ടതെന്നാണ് രാജ്കുമാർ പറയുന്നത്.

സമൂഹത്തിലെ ഉന്നതന്മാരുമായി അടുത്ത ബന്ധം, മിർഗാവിൽ സ്വന്തമായി ‘ഇശാന്യേശ്വർ ക്ഷേത്രവും’ആഡംബര റിസോർട്ടും!! നേവി ഉദ്യോ​ഗസ്ഥനായ ജ്യോത്സ്യൻ ആത്മീയതയുടെ മറവിൽ പീഡിപ്പിച്ചത് 58 സ്ത്രീകളെ, പീഡനം പൂജയ്ക്കെത്തുന്ന സ്തീകളെ മയക്കുമരുന്ന് കുത്തിവച്ച് ഹിപ്നോട്ടൈസ് ചെയ്ത്, അശോക് ഖറാത്ത് അറസ്റ്റിൽ, റെയ്ഡിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026