ഇംഫാല്‍: കലാപം വിട്ടൊഴിയാതെ മണിപ്പൂര്‍. ചുരാചന്ദ്പൂരില്‍ ഹമാര്‍, സോമി സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് സംഘര്‍ഷം ആരംഭിച്ചത്.സോമി സായുധ സംഘത്തിന്റെ പതാക ചിലര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആളിക്കത്തിയത്. ഇരു വിഭാഗങ്ങളിലെയും അംഗങ്ങല്‍ പരസ്പരം വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. സുരക്ഷാ സേന ആക്രമികള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏറ്റമുട്ടലില്‍ 53 കാരനായ ലാല്‍ റോപുയി പകുമാറ്റെ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച ഹമാര്‍ ഗോത്രനേതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.
കലി അടങ്ങാതെ മണിപ്പൂര്‍: സാമുദായിക സംഘര്‍ഷത്തില്‍ 53 കാരന് ദാരുണാന്ത്യം,പ്രദേശം വളഞ്ഞ് സുരക്ഷാസേന
YOU MAY ALSO LIKE
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിംഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്