BREAKING NEWS

ഫോണും ഇന്റർനെറ്റുമടക്കമുള്ള ആധുനീക ലോകത്തിന്റെ തുടിപ്പ് യുദ്ധത്താൽ നിലയ്ക്കുമോ? കടലിനടിത്തട്ടിലൂടെയുള്ള കേബിളുകളിൽ അധികവും പശ്ചിമേഷ്യൻ മേഖലയിൽ; ഭീഷണിയുയർത്തി ഇറാന്റെ മൈൻ വിന്യാസം

· · 1 min read
Share: Copied!

ടെഹ്റാൻ: ലോകത്തിന്റെ ഊർജ നാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ലോക സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലേയ്ക്ക് പോവുകയാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിൽ പതിയിരിപ്പുണ്ട്. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്നതാണ് ആഗോള തലത്തിൽ ഉയരുന്ന ആശങ്ക. ഇന്ധന- സാമ്പത്തീക- ഭക്ഷ്യ പ്രതിസന്ധികൾക്ക് പിന്നാലെ ആശയവിനിമയ- ഇന്റർനെറ്റ് സംവിധാനങ്ങൾ അവതാളത്തിലാകുമോ എന്ന ഭയത്തിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.

ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഹോർമൂസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയാണ്. ചെങ്കടലിലൂടെ മാത്രം 17 ഓളം പ്രധാന കേബിളുകളാണുള്ളത്. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളാണിത്. ഗൾഫ് മേഖലയിലെ വൻകിട ഡാറ്റാ സെന്ററുകളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന AAE-1, FALCON തുടങ്ങിയ കേബിളുകൾ കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.

ടാറ്റാ-TGN ഗൾഫ് പോലുള്ള കേബിളുകൾ ഇന്ത്യയുടെ വിദേശ ഡാറ്റാ വിനിമയത്തിൽ നിർണായകമാണ്.ഹോർമുസ് കടലിടുക്കിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെയാണ് കേബിളുകൾ കടന്നുപോകുന്നത് എന്നതിനാൽ ഇത് തകർക്കുക എളുപ്പമാണ്. ഇറാൻ ഈ മേഖലയിൽ മൈനുകൾ വിതറിയിരിക്കുന്നതിനാൽ കേബിളുകൾക്ക് തകരാർ സംഭവിച്ചാൽ അവ അറ്റകുറ്റപ്പണി നടത്താൻ കപ്പലുകൾക്ക് എത്താനാവില്ല.
കേബിൾ മുറിക്കപ്പെടുകയോ മൈൻ സ്ഫോടനത്തിൽ തകരുകയോ ചെയ്താൽ ഇന്ത്യയിലെ ബാങ്കിങ്, ഐടി മേഖലകൾ നിശ്ചലമാകും.

യുഎഇയിലും സൗദി അറേബ്യയിലും ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണും കോടിക്കണക്കിന് ഡോളർ മുടക്കി ഡാറ്റാ സെന്ററുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ മേഖലയെ ആഗോള എഐ ഹബ്ബാക്കി മാറ്റാനായിരുന്നു ലക്ഷ്യം. എന്നാൽ യുദ്ധം മൂർച്ഛിക്കുകയും ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യം വെക്കപ്പെടുകയും ചെയ്താൽ ഈ നിക്ഷേപങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരപോലെയാകും.

ഇറാന്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ലക്ഷ്യം വെക്കുമ്പോൾ, തിരിച്ചടിയായി ലോകത്തിന്റെ ഡിജിറ്റൽ ആശയവിനിമയം തകർക്കാൻ ഇറാൻ മുതിർന്നേക്കാമെന്ന ഭീതിയാണ് ലോകരാജ്യങ്ങൾക്കിടയിൽ പടരുന്നത്.

മുൻപ് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ചെങ്കടലിലെ കേബിളുകൾ തകർന്നപ്പോൾ മാസങ്ങളോളമാണ് ഇന്റർനെറ്റ് വേഗത കുറഞ്ഞത്. ഇപ്പോൾ രണ്ട് പ്രധാന പാതകളും ഒരേസമയം ആക്രമിക്കപ്പെട്ടാൽ അത് ആഗോളതലത്തിൽ ‘ഡിജിറ്റൽ ബ്ലാക്ക്ഔട്ടിന്’ കാരണമാകും.

 

സ്ഥാനാർഥിയാകാൻ ഞാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു!! വേണമെങ്കിൽ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം, പക്ഷെ, അതുനടന്നില്ല, ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്… വിഷമവും സങ്കടവും ഉണ്ട്… വീണാ നായർ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026