BREAKING NEWS

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും?? ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ, വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

· · 1 min read
Share: Copied!

എറണാകളം:  വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകളിലൂടെ നടി വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ വോട്ടർ പട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേര് ഇല്ലാതെ വന്നത് എൻഡിഎയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വോട്ടർ പട്ടികയിൽ‍ പേരില്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിത്വം തള്ളിപ്പോകാൻ ഇടയുള്ളതിനാൽ കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എൻഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ. ജനവിധി തേടിയിറങ്ങുന്ന സെലിബ്രിറ്റികളായ രമേഷ് പിഷാരടി, അഖിൽ മാരാർ, വീണ നായർ, അഞ്ജലി നായർ തുടങ്ങിയവരുടെ ലിസ്റ്റിലാണ് ലക്ഷ്മിപ്രിയയും ഉണ്ടായിരുന്നത്. വോട്ടർ ലിസ്റ്റിൽ പേരില്ലാതയതോടെ ലക്ഷ്മിപ്രിയയ്ക്ക് നേരെ വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’ എന്ന ഡയലോഗ് ക്യാപ്ഷനാക്കിയാണ് പലരും നിലവിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും ട്രോളൻമാർ ഏറ്റെടുത്തിട്ടുണ്ട്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും സിദ്ദിഖുമെല്ലാം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു താരം പറഞ്ഞിരുന്നത്. താരത്തിന് വോട്ടില്ലെന്ന് അറിയാതെ പ്രചരണം നടത്താനായി പുറപ്പെട്ട മമ്മൂട്ടിയും മോഹന്‍ലാലും ഇനി എന്ത് ചെയ്യുമെന്നുമാണ് പലരും കമന്റിടുന്നത്.

മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ‘ഇലക്ഷൻ പ്രചരണത്തിന് പെരുമ്പാവൂരിലേക്ക് പുറപ്പെട്ട മമ്മൂട്ടിയും, മോഹൻലാലും അങ്കമാലി വഴി തിരിച്ചു പോയി….ദിലീപ് ആലുവയിലെ വീട്ടിൽ തുടരുന്നു’, ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ’, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ.. മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026