പൂഞ്ഞാർ: സ്വന്തം വാർഡിൽ ഇത്തവണ എൻഡിഎയ്ക്ക് സ്ഥാനാർഥിയില്ലാത്തതിനാൽ അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ് പിസി ജോർജ്. കൂടാതെ വോട്ടിംഗ് മെഷീനിൽ കുത്താൻ നോട്ടയില്ലാത്തതിനെതിരേ പി.സി ജോർജ് രംഗത്തെത്തി. നോട്ടയില്ലാത്തത് ഒരു വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് പിസി പ്രതികരിച്ചു.
പിസി ജോർജിന്റെ വാർഡിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ഇലക്ഷൻ കമ്മിഷന്റേത് വിവരക്കേടാണെന്നും പിസി ജോർജ് പറഞ്ഞു.























































