BREAKING NEWS

വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം

· · 1 min read
Share: Copied!

തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നു ബിജെപി നേതാക്കൾ ആരോപിച്ചു. തുടർന്ന് വഞ്ചിയൂരിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.

അതേസമയം കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതി നൽകിയെന്നും ബിജെപി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു. കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇതു തെളിയിക്കുമെന്നും കരമന ജയൻ പറഞ്ഞു.

വോട്ടെടുപ്പ് ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നതെന്നും എന്നാൽ മൊബൈൽ ഫോണിലാണ് ചിത്രീകരിക്കുന്നതെന്നും കരമന ജയൻ പറഞ്ഞു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ബാറ്ററി തീർന്നുവെന്നു പറഞ്ഞാണ് മൊബൈൽ ചിത്രീകരണം തുടങ്ങിയത്. ഇതു നിയമവിരുദ്ധമാണ്. ഇതിനെതിരെയും പരാതി നൽകുമെന്ന് കരമന ജയൻ പറഞ്ഞു.

വഞ്ചിയൂരിൽ കഴിഞ്ഞ തവണ 256 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. അതേസമയം ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ട് ചെയ്യാൻ എത്തിയ ട്രാൻസ്‌ജെൻഡർമാരെ ആക്ഷേപിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026