Uncategorized

നഴ്സിനെ ബലിയാടാക്കി ഡോക്ടർക്ക് ക്ലീൻചിറ്റ്!! ഡോ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, മുറിവ് തുന്നിക്കെട്ടിയത് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോയെന്ന് ചോദിച്ച ശേഷം- അന്വേഷണ റിപ്പോർട്ട്

· · 1 min read
Share: Copied!

ആലപ്പുഴ: വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയിൽ ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ച വാർത്ത പുറത്തുവന്നത്. ഈ സംഭവത്തിൽ ഡോക്ടർ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചെന്ന് സർജന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന നഴ്സിനാണ് വീഴ്ച സംഭവിച്ചത്. നഴ്സിന്റെ വീഴ്ചയ്ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയിൽ ജീവനക്കാർ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്ലോർ നഴ്സ് ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നില്ല.

നഴ്സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സർജറിയുടെ ബുദ്ധിമുട്ടുകളും റിപ്പോർട്ടിൽ വിവരിക്കുന്നു. അതേസമയം ഡോക്ടറെ കുറ്റവിമുക്തയാക്കി നഴ്സിനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആരോപിക്കുന്നു.

അതേസമയം അഞ്ചുവർഷത്തെ വേദനയ്ക്കൊടുവിൽ ശനിയാഴ്ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റിൽനിന്നും കത്രിക പുറത്തെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. കത്രികയുടെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിലായിരുന്നു പുറത്തെടുത്തപ്പോൾ.

പുറത്തുപറഞ്ഞാല്‍ കൊന്നുകളയും… ഏഴാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചു, നാല് അധ്യാപകരും സ്കൂള്‍ ജീവനക്കാരനും അറസ്റ്റില്‍, പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച് അധ്യാപികമാര്‍

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026