ന്യൂഡൽഹി: ഓരോ കേന്ദ്ര ബജറ്റ് അവതരണ ദിനത്തിലും ബജറ്റ് പോലെതന്നെ ധനമന്ത്രി സീതാരാമന്റെ വസ്ത്രധാരണവും വാർത്തകളിലിടം നേടാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. തുടർച്ചയായ എട്ടാമത് ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സിൽക് സാരിയാണ്.
മധുബനി ചിത്രകലയാണ് സാരിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈൻ ചെയ്ത എംബ്രോയഡറിയിൽ സ്വർണക്കരയാണുള്ളത്. ചുവന്ന നിറത്തിലാണ് ബ്ലൗസ്.
2021ലെ പത്മ അവാർഡ് ജേതാവ് ദുലാരി ദേവിയാണ് ഇത്തവണത്തെ ബജറ്റ് അവതരണത്തിനുള്ള സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടൻ കലാരൂപമാണ് മധുബനി. കടുത്ത വൈബ്രന്റ് നിറങ്ങളുടെയും പ്രതീകാത്മക അവതരണങ്ങളും മധുബനിയുടെ സവിശേഷതയാണ്. പ്രഗത്ഭയായ ചിത്രകാരി കർപ്പൂരി ദേവിയിൽനിന്നാണ് ദുലാരി ദേവി സാരിയിൽ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈൻ തിരഞ്ഞെടുത്തത്.
ശൈശവ വിവാഹം, എയ്ഡ്‌സ്, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിൽ തന്റെ ചിത്രങ്ങളിലൂടെ അവബോധം പകരുന്നയാളാണ് ദുലാരി ദേവി. മധുബനി കലാകാരിയായ മഹാസുന്ദരി ദേവിയുടെ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്യുമ്പോഴാണ് ദുലാരി ദേവി മധുബനി ശൈലിയിൽ വരയ്ക്കാൻ പഠിച്ചത്.
സെയ്ഫിനെ കുത്തിയത് മുഹമ്മദ് ഷെരിഫുൽ തന്നെ, സിം എടുത്തുനൽകിയത് ബംഗാൾ സ്വദേശിനി, യുവതി അറസ്റ്റിൽ