BREAKING NEWS

വിജയ് – തൃഷ വിവാഹം? തമിഴ്നാട് ഇലക്ഷന് ശേഷം മിന്നുകെട്ടെന്ന് പറയുന്ന റീലിന് നടിയുടെ അമ്മയുടെ വക ‘ലൈക്ക്‘

· · 1 min read
Share: Copied!

2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം തൃഷയും വിജയും വിവാഹിതരാകാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞദിവസം പ്രചരിക്കപ്പെടുകയുണ്ടായി. ആ പോസ്റ്റിനിതാ തൃഷയുടെ അമ്മ ഉമ കൃഷ്ണൻ “ലൈക്ക്” ചെയ്തിരിക്കുന്നു. ഇതോടെ വിജ യ്- തൃഷ വിവാഹം വൈകാതെയുണ്ടാകുമെന്നതിൽ തീപിടിച്ച ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.

വിജയ് ഭാര്യ സംഗീത സോർണലിംഗവുമായി വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് തൃഷയുമായുള്ള വിവാഹ വാർത്തകൾ ചർച്ചയായിരിക്കുന്നത്. തമിഴ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, വിജയ്- സംഗീത വിവാഹമോചന കേസുമായി ബന്ധപ്പെട്ട വാദം കേൾക്കൽ 2026 ഏപ്രിലിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026 മെയ് 4 നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം. ഇക്കുറി വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെയും മത്സരരം​ഗത്തുണ്ട്. അടുത്ത മുഖ്യമന്ത്രി താനാണെന്ന് വിജയ് പ്രഖ്യാപിച്ചും കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും താരവിവാഹമെന്ന പുതിയ പ്രചരണങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിലും ചർച്ചയായിരിക്കുകയാണ്. എതിരാളികൾ ഈ വിഷയം, വിജയ് യെ ഉന്നം വയ്ക്കാനുള്ള ആയുധമാക്കി ഉപയോ​ഗിക്കുകയാണ്.

എജിഎസ് എന്റർടൈൻമെന്റ് സിഇഒ അർച്ചന കൽപ്പാത്തിയുടെ മകന്റെ സ്വീകരണത്തിൽ വിജയും തൃഷയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അഭ്യൂഹങ്ങൾ ഉയരുന്നത്. വിവാഹമോചനാവശ്യവുമായി സം​ഗീത മുന്നോട്ടുവന്നതിനിടെയാണ് ഇരുവരും ഒരേ കളറുള്ള ഡ്രസ്സൊക്കെ ധരിച്ച് ആ വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. അതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു.ഇതേതുടർന്ന് ഒട്ടേറെ വിമർശനങ്ങളും ഉയരുകയുണ്ടായി.

അതേസമയം, നിലവിലെ വിവാഹ വാർത്തകളെക്കുറിച്ച് വിജയ്യോ തൃഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും വ്യക്തിജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് മുമ്പും ഇരുവരും മൗനം പാലിച്ചിട്ടുണ്ടെന്നും അതിനാൽ നിലവിലെ വിവാഹ വാർത്തകളോടും അവർ പ്രതികരിക്കില്ലയെന്നും സോഷ്യൽമീഡിയാ കമന്റുകളും വരുന്നുണ്ട്.

വിജയ്- സംഗീത വിവാഹമോചന നടപടികൾ പുരോഗമിക്കുകയും, വൈറൽ പോസ്റ്റിനോടുള്ള ഉമാ കൃഷ്ണന്റെ പ്രതികരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിജയ്, തൃഷ എന്നിവരെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ചകൾ വരും മാസങ്ങളിൽ അവരുടെ യഥാർത്ഥ ജീവിത പ്രഖ്യാപനമായി മാറുമോ എന്നാണ് ആരാധകരും വിമർശകരും ഒരുപോലെ ഉറ്റുനോക്കുന്നത്.

BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026
BREAKING NEWS
റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക...
14 Oct 2026
BREAKING NEWS
വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി... ഡൽഹിയിൽ ...
14 Oct 2026