BREAKING NEWS

പ്രാവിന്‍ കൂടിന് സമീപം വിശ്രമിക്കാനിരുന്ന 19കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഓടിച്ചിട്ട് അടിച്ചുകൊന്നു, സഹോദരന്മാരായ നാല് പേര്‍ അറസ്റ്റില്‍, കൃത്യത്തിന് പിന്നില്‍ പ്രാവ് മോഷ്ടാവെന്ന തെറ്റിദ്ധാരണ

· · 1 min read
Share: Copied!

പൂനെ: വളർത്തു പ്രാവുകളെ മോഷ്ടിച്ചെന്നാരോപിച്ച് 19 വയസുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. പൂനയിലെ ഹദപ്‌സറിലാണ് സംഭവം നടന്നത്. പിംപ്രി-ചിഞ്ച്‌വാഡിലെ മോഷിയിലെ ബോറേറ്റ് വാസ്തിയിലെ സഞ്ജയ് ഗാന്ധി നഗറിൽ താമസിക്കുന്ന രൂപേഷ് ധൻരാജ് ഷിൻഡെ ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗൗരവ് വിജയകുമാർ മാജി (22), സഹോദരങ്ങളായ സച്ചിൻ (23), മോനു (26), ബണ്ടി (18) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഒരു പ്രതികൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു. പ്രതികളെല്ലാം പ്രാവു വളര്‍ത്തുന്നവരായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായ പിതാവിനെ സഹായിച്ച് വരുന്ന വഴി രൂപേഷും സുഹൃത്തും കനാലിന് സമീപമുള്ള പ്രാവുകൂടുകൾക്ക് സമീപം വിശ്രമിക്കുകയായിരുന്നു.

പിന്നാലെ നായ കുരയ്ക്കുന്നത് കേട്ട് ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രാവിനെ മോഷ്ടിക്കാന്‍ വന്നവരാണെന്ന് കരുതി പ്രതികൾ ഇവരെ പിന്തുടർന്നു. ഓടുന്നതിനിടയിൽ രൂപേഷ് നിലത്തു വീഴുകയും പ്രതികൾ ബാറ്റും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രൂപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂനെയിലും പിംപ്രി ചിഞ്ച്‌വാഡിലും പ്രാവുകളുടെ ഉടമകളും പ്രാവ് വളർത്തുന്നവരും തമ്മിലുള്ള തർക്കങ്ങൾ മൂലം നിരവധി കുറ്റകൃത്യങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രാവിനെ മോഷ്ടിച്ചതിനെച്ചൊല്ലി നേരത്തെയും പ്രദേശത്ത് കൊലപാതകം നടന്നിട്ടുണ്ട്.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026