BREAKING NEWS

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയും, സൂചി കുത്താനുള്ള ഇടം വർഗ്ഗശത്രുവിന് ഈ നാട് കൊടുക്കില്ല, പി.കെ ശശിയെ നിലം തൊടീക്കില്ലെന്ന് എ വിജയരാഘവൻ

· · 1 min read
Share: Copied!

പാലക്കാട്:  പി.കെ ശശിയെ ഒറ്റപ്പാലത്ത് നിലം തൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയും.സൂചി കുത്താനുള്ള ഇടം വർഗ്ഗശത്രുവിന് ഈ നാട് കൊടുക്കില്ലെന്നും വെല്ലുവിളി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവന്‍റെ പരാമർശം പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമർശനമാണ് പി.കെ ശശി ഉയർത്തിയത്. സ്പിരിറ്റ് കച്ചവടക്കാരനാണ് ജില്ല സെക്രട്ടറിയെന്ന പരാമർശം വെച്ചു പൊറുപ്പിക്കേണ്ടതല്ലെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ നിലപാട്.

നിയമനടപടിയുമായി മുന്നോട്ടു പോയിലെങ്കിൽ ശശി ഇനിയും അതിരു കടക്കുമെന്നും വിലയിരുത്തലുണ്ട്. ശശി പറ്റുമെങ്കിൽ തെളിവുകൾ പുറത്തു വിടട്ടെയെന്നാണ് വെല്ലുവിളി മണ്ണാർക്കാട്, ഒറ്റപ്പാലം ആലത്തൂർ ഷൊർണൂർ  ചിറ്റൂർ മണ്ഡലങ്ങളില്‍ ശശിയുടെ നേതൃത്വത്തിലുള്ള മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയ്ക്ക് സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്  പാര്‍ട്ടി നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026