BREAKING NEWS

സെയ്ഫിനെ കുത്തിയത് മുഹമ്മദ് ഷെരിഫുൽ തന്നെ, സിം എടുത്തുനൽകിയത് ബംഗാൾ സ്വദേശിനി, യുവതി അറസ്റ്റിൽ

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദ് തന്നെയെന്നു പോലീസ്. വിരലടയാള പരിശോധനയിൽ പരാജയപ്പെട്ടന്ന വാർത്തകൾ പുറത്തുവന്നുവെങ്കിലും മുഖം തിരിച്ചറിയൽ പരിശോധനയിലൂടെ പ്രതി ഷെഹ്സാദാണെന്നു സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുമായി ഒത്തു നോക്കിയായിരുന്നു ശാസ്ത്രീയ പരിശോധന.

പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാത്രമല്ല ഷെഹ്സാദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പോലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കൊൽക്കത്തയിൽ കുറച്ചുനാൾ താമസിച്ചതിന്റെ വിവരങ്ങൾ അടക്കം, ഷെരിഫുല്ലിനെതിരെ ഒട്ടേറെ തെളിവുകൾ ലഭിച്ചു. പ്രതിക്ക് സിം കാർഡ് നൽകിയതുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിനിയെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.

അതേസമയം സെയ്ഫിനു കുത്തേറ്റ് അതീവ ​ഗുരുതരാവസ്ഥയിലായിരുന്നയാൾ പെട്ടെന്ന് റിക്കവറായി വീട്ടിലെത്തിയതും ഇൻഷുറൻസിന് അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ കാഷ്‍‌ലെസായി 25 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു. സെലിബ്രിറ്റികൾക്കു മുൻഗണനയുണ്ടെന്ന ആരോപണങ്ങൾ ശരിയെന്നു തെളിയിക്കുന്നതാണു നടപടിയെന്നും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇക്കാര്യം അന്വേഷിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടന്റ്സ് (എഎംസി) ആവശ്യപ്പെട്ടു.

മോദി സർക്കാരിന്റെ മൂന്നാം സമ്പൂർണ ബജറ്റ് ഇന്ന് 11ന്, രാഷ്ട്രപതി തന‍്റെ പ്രസം​ഗങ്ങളിൽ ആവർത്തിച്ച് പറഞ്ഞ മധ്യവർ​ഗം ഏറെ പ്രതീക്ഷയിൽ..

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026