BREAKING NEWS

ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യാനെത്തി; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി ഏഴം​ഗ കുടുബം; നടപടി 27 വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയിൽ നിന്നും വാങ്ങിയ 1,60,000 രൂപയുടെ പേരിൽ; 10 ലക്ഷം തിരിച്ചടച്ചെന്നും കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കൊറ്റാമത്ത് കോടതിയുടെ ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്ത് ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥർക്കും പോലീസ് സംഘത്തിനും മുന്നിൽ കുടുംബാംഗങ്ങൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. 65-വയസ്സുള്ള ഫ്ലോറൻസും മക്കളും ഉൾപ്പെടെ ഏഴ് പേർ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലവും വീടും ഏറ്റെടുക്കാനുള്ള നടപടിക്കിടെയായിരുന്നു സംഭവം.

വീട്ടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് പാറശ്ശാല സി.ഐയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘവും ഫയർഫോഴ്‌സും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയും ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തു.

കുടുംബം പറയും പ്രകാരം, 27 വർഷങ്ങൾക്ക് മുൻപ് ചികിത്സാ ആവശ്യത്തിനായി കുടുംബനാഥനായ ജെയിംസ് തമിഴ്നാട് സ്വദേശിയും ധനകാര്യ സ്ഥാപന ഉടമയുമായ മോഹൻദാസിൽ നിന്ന് 1,60,000 രൂപ വായ്പ എടുത്തിരുന്നു. വീടും സ്ഥലവും ഈടായി നൽകിയാണ് വായ്പ സ്വീകരിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഏകദേശം 10 ലക്ഷം രൂപ തിരിച്ചടച്ചതായും കുടുംബം അവകാശപ്പെടുന്നു. എന്നാൽ പത്ത് വർഷം മുൻപ് ജെയിംസ് മരിച്ചതിന് ശേഷം കുടിശ്ശിക തുക ഈടാക്കുന്നതിനായി മോഹൻദാസ് കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികൾ ആരംഭിച്ചത്.

ഇതിനിടെ, പ്രശ്നപരിഹാരത്തിനായി 17 ലക്ഷം രൂപ നൽകാമെന്ന് ജെയിംസിന്റെ മകൾ അറിയിച്ചെങ്കിലും മോഹൻദാസ് അതിന് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂടുതൽ സമയം അനുവദിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടികൾ തുടരാൻ അധികൃതർ ശ്രമിച്ചതോടെയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

നിലവിൽ ജപ്തി നടപടി താൽക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. എന്നാൽ ഏത് നിമിഷവും വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കുടുംബാംഗങ്ങൾ കഴിയുന്നത്.

കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് കൊടുത്തു, കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിച്ചു, ആർക്കും അടിമപ്പെട്ട് മുന്നോട്ടുപോകാനില്ല, ‍‍‍‍സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് ഒരിഞ്ചുപോലും മുന്നോട്ടില്ല- കോൺഗ്രസ്‌ കൗൺസിലർമാർ!! നേതൃത്വം ആവശ്യപ്പെട്ടാൽ അവിശ്വാസത്തിനു പോലും നിൽക്കാതെ ഇറങ്ങും- ബിനു പുളിക്കകണ്ടം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026