BREAKING NEWS

കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് കൊടുത്തു, കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിച്ചു, ആർക്കും അടിമപ്പെട്ട് മുന്നോട്ടുപോകാനില്ല, ‍‍‍‍സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് ഒരിഞ്ചുപോലും മുന്നോട്ടില്ല- കോൺഗ്രസ്‌ കൗൺസിലർമാർ!! നേതൃത്വം ആവശ്യപ്പെട്ടാൽ അവിശ്വാസത്തിനു പോലും നിൽക്കാതെ ഇറങ്ങും- ബിനു പുളിക്കകണ്ടം

· · 1 min read
Share: Copied!

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിൽ വൻ പ്രതിസന്ധി. സമവായ ചർച്ചകൾക്ക് വഴങ്ങാതെ കോൺഗ്രസ്‌ കൗൺസിലർമാർ. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു ഒരുഞ്ചുപോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപറമ്പിൽ പ്രതികരിച്ചു. കൗൺസിലർമാർ പറഞ്ഞ ആവശ്യം അംഗീകരിച്ചാൽ മാത്രമേ സഹകരിച്ചു പോകു എന്ന നിലപാടിലാണ് അം​ഗങ്ങൾ. നേതാക്കൾ നടത്തിയ ചർച്ചയിൽ ചെയര്പേഴ്സനിൽ വിശ്വാസം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. ആർക്കും അടിമപ്പെട്ട് മുന്നോട്ട് പോകാൻ കോൺഗ്രസിന് കഴിയില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ ഒറ്റകെട്ടാണ് എന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.

അതേസമയം പാലാ നഗരസഭയിലെ യുഡിഎഫിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇന്നലെ മാണി സി കാപ്പൻറെ നേതൃത്വത്തിൽ നടത്തിയ ച‍ർച്ചയിൽ തീരുമാനമാകാതെ പിരിയുകയായിരുന്നു. സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ നിലപാട് കടുപ്പിക്കുകയാണ്. കോൺഗ്രസ് ജില്ലാ നേതൃത്വവും കൗൺസിലർമാരായി ചർച്ച നടത്തും. അതേസമയം ഭരണ പ്രതിസന്ധി ആരോപിച്ച് ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ തകർത്ത് ഭരണ പിടിച്ച പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യ പോരാണ് നടക്കുന്നത്. മാത്രമല്ല മോഷണ ആരോപണവുമായി ബന്ധപ്പെട്ട് 3 പോലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.

അതേസമയം, കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ ന​ഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം പ്രതികരിച്ചു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനിൽക്കില്ലെന്നും ഒറ്റവരി കത്ത് തന്നാൽ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുവയസ്സുകാരിയുടെ കൊലപാതകം; ഒളിവിലായിരുന്ന അമ്മയും അറസ്റ്റിൽ; സുഹൃത്തിന്റെ ഫാം ഹൗസിൽ നിന്നാണ് അഭിഭാഷകയായ പ്രിയങ്ക പിടിയിലായത്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026