ആലപ്പുഴ: അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ. ശരീരത്തിൽ പെട്രോളൊഴിച്ചതോടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ജോസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
അയൽവാസികൾ തമ്മിൽ വഴക്കുണ്ടായതോടെ അൻപത്തെട്ടുകാരനായ ജോസ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. പിന്നാലെ തീകൊളുത്താനൊരുങ്ങുന്നതിനിടെ പെൺകുട്ടി ഇയാളെ തള്ളിമാറ്റി ഓടി. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു