BREAKING NEWS

‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ ‘തുട്ട്‘ ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട് യുക്രയ്ൻ പ്രസിഡന്റ്

· · 1 min read
Share: Copied!

കീവ്: ഇറാൻ്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് സഹായമേകാൻ യുക്രെെൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. എന്നാൽ, ഡ്രോൺ പ്രതിരോധരംഗത്തുള്ള യുക്രൈനിന്റെ സേവനങ്ങൾ സൗജന്യമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സേവനത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും ആവശ്യമാണെന്ന് പ്രസിഡന്റ് അറിയിച്ചു.

ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് പഠിക്കാനും വിലയിരുത്തലുകൾ നടത്താനുമായി ഇതിനോടകം തന്നെ നാല് രാജ്യങ്ങളിലേക്ക് യുക്രെെൻ വിദഗ്ധ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് പുറമെ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്കും യുക്രെെൻ സംഘങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട്. വിദഗ്ധർ അടങ്ങുന്ന മൂന്ന് ടീമുകളെയാണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത്.

യുക്രൈനിലെ നഗരങ്ങളിൽ നാശം വിതയ്ക്കുന്നതിനായി റഷ്യ ഉപയോ​ഗിക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്‌കി പറഞ്ഞു. യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഇറാൻ ഷാഹെദ് ഡ്രോണുകളും അതിന്റെ സാങ്കേതികവിദ്യയും കൈമാറിയിരുന്നു. ഈ ഡ്രോണുകൾ മൂലമുള്ള ആക്രമണം തുടക്കത്തിൽ യുക്രൈന് ഭീഷണിയായിരുന്നെങ്കിലും പിന്നീട് അവ നേരിടാൻ സ്വന്തമായി വികസിപ്പിച്ച ‘സ്റ്റിങ്’ എന്ന ഇന്റർസെപ്റ്റർ ഡ്രോണുകൾ യുക്രൈനിന് പ്രതിരോധം സൃഷ്ടിക്കാൻ സഹായകരമായിരുന്നു. റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിൽ കൈവരിച്ച ഈ വൈദഗ്ധ്യം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കാനാണ് പുതിയ പദ്ധതിയിലൂടെ യുക്രൈൻ ലക്ഷ്യമിടുന്നത്.

സ്വന്തം രാജ്യത്തിന്റെ പ്രതിരോധം ദുർബലപ്പെടുത്താത്ത രീതിയിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള സാധ്യതകൾ വികസിപ്പിക്കാൻ യുക്രൈനിലെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും നിർദേശം നൽകിയതായും സെലൻസ്‌കി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്.

അതേസമയം, തങ്ങൾ ഇറാനുമായി യുദ്ധത്തിലല്ലെന്നും ഷാഹെദ് ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.

 

 

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026