BREAKING NEWS

കളിക്കുന്നതിനിടെ മൂന്നുവയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു, പിന്നാലെ രക്ഷിക്കാൻ പിതാവും കിണറ്റിലേക്ക് ചാടി, പിതാവിനെ കാണാനില്ലെന്ന് അറിയുന്നത് കുട്ടിയെ രക്ഷിച്ച ശേഷം, തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തിയത് ചേറിൽ കുടുങ്ങിയനിലയിൽ, ജീവൻ രക്ഷിക്കാനായില്ല

· · 1 min read
Share: Copied!

വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാൽ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛൻ വിഷ്ണു രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയൽവാസി എഴുത്തശ്ശൻ വീട്ടിൽ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.

അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടേക്കെത്തിയിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. ഇതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.

കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു. ഭാര്യ: സുനിത.

കാബൂളിലെ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം, 400 മരണം, 250 പേർക്ക് പരുക്ക്, ആശുപത്രി കെട്ടിടം പൂർണമായി തകർന്നു!! ആക്രമിക്കപ്പെട്ടത് ഏകദേശം 3,000 ഓളം അന്തേവാസികൾ താമസിച്ച ലഹരിവിമുക്ത കേന്ദ്രം, ആശുപത്രിയോ, സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ല, താലിബാൻ നടത്തുന്നത് വ്യാജ പ്രചരണം- നിഷേധിച്ച് പാക്കിസ്ഥാൻ

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026