BREAKING NEWS

എന്നാലും എന്റെ പൊന്നേ… ഈ കൊലച്ചതി വേണ്ടായിരുന്നു….സ്വർണം ഇനി സാധാരണക്കാരന് എത്താക്കൊമ്പത്ത്- പവന് 87000, ഒരു പവൻ സ്വർണം വാങ്ങണേൽ കൊടുക്കേണ്ടിവരിക ഒരു ലക്ഷത്തിനടുത്ത്

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില റോക്കറ്റ് വേ​ഗത്തിൽ മുകളിലേക്ക്. ഒരു പവന് 87000 രൂപയാണ് ഇന്നത്തെ മാർക്കറ്റ് വില. ​ഗ്രാമിന് 10,875 രൂപയുമായി. ഇന്ന് 880 രൂപയുടെ വർധനയോടെയാണ് വിപണി ഉണർന്നത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ചെലവാക്കേണ്ടി വരിക കുറഞ്ഞത് 95,000ത്തിന് മുകളിൽവരും. ഇതോടെ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറത്തേക്ക് സ്വർണവില നീങ്ങുകയാണ്.

അതേസമയം ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്. ഇന്നലെയും ഇന്നുമായി വൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വർണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വർധനവിന് പ്രധാന കാരണം. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.

ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയെതെന്നാണ് ഗോൾഡ്മാൻ സാച്ച്സ് റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നത്. സ്വർണവിലയിലുണ്ടാകുന്ന ഉയർച്ച സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. നിലവിൽ ആഭരണത്തിന് മാത്രമാണ് ആവശ്യക്കാർ കുറയുന്നത്. അതേസമയം, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെ പല രീതിയിൽ സ്വർണവിൽപ്പന നടക്കുന്നുണ്ട്. അതേസമയം നിക്ഷേപകരും ഉപഭോക്താക്കളും സ്വർണവിലയിൽ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

പ്രതിപക്ഷവുമായുള്ള ചർച്ച ഫലം കണ്ടില്ല!! ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം, ഒരു ചർച്ച കൂടി നടക്കുന്നുണ്ട്, ഫലം കണ്ടില്ലെങ്കിൽ അമേരിക്ക പൂർണമായും സ്തംഭനത്തിലേക്ക്- ട്രംപ്

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026