BREAKING NEWS

‘ഞങ്ങളില്ല‘; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ഒപ്പം നിൽക്കണമെന്ന ട്രംപിന്റെ ആവശ്യം നിരാകരിച്ച് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗ്ഗമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷിതയാത്ര പുനരാരംഭക്കാൻ സൈനീകബലത്തിലൂടെ അവിടം പിടിച്ചെടുക്കണമെന്നും അതിനായി ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ട്രംപിന്റെ നിർദേശത്തെ ഭൂരിഭാ​ഗം സഖ്യകക്ഷികളും നിരസിക്കുകയാണ്. ഓസ്ട്രേലിയയും ജപ്പാനും ഈ വിഷയത്തിന്മേലുള്ള നേരിട്ടുള്ള പ്രതികരണം നടത്തിക്കഴിഞ്ഞു.

കടലിടുക്ക് വളരെ പ്രധാനമാണെങ്കിലും, കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിങ് എബിസിയോട് പറഞ്ഞു. ഓസ്ട്രേലിയ നാവികസഹായം സംഭാവന ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് ഒരു കപ്പൽ അയക്കില്ല. ഹോർമുസ് എത്രത്തോളം പ്രധാനമാണോന്ന് ഞങ്ങൾക്കറിയാം, ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ നാവികശേഷി സംഭാവന ചെയ്യാനുമില്ല,‘കാതറിൻ കിംഗ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്ക് പിന്നാലെ ജപ്പാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഈ ഘട്ടത്തിൽ നാവിക സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിക്കുന്നില്ലയെന്നാണ് ജപ്പാൻ സൂചിപ്പിച്ചത്. രാജ്യത്തെ നിയമപരമായ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഇ വിഷയത്തെ പരിശോധിച്ചുവരികയാണെന്നും നിലവിൽ കപ്പലുകൾ അയക്കാൻ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സനേ ടകൈച്ചി പ്രതികരിച്ചു.

അതേസമയം, ഏതൊരു നീക്കവും ശ്രദ്ധാപൂർവമായ അവലോകനത്തിന് ശേഷം നടത്തുമെന്നും ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് യുഎസുമായി കൂടിയാലോചനകൾ തുടരുമെന്നും ദക്ഷിണ കൊറിയ പറഞ്ഞു.

യുകെയും സഹകക്ഷി രാഷ്ട്രങ്ങളുമായി കൂടിയാലോചിച്ചാണ് തീരുമാനത്തിലേയ്ക്ക് നീങ്ങുന്നത്. ആഗോള ഷിപ്പിങ് തടസ്സങ്ങൾ ലഘൂകരിക്കാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ട്രംപുമായി ചർച്ച ചെയ്തതായി ഡൗണിങ് സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ പ്രതിസന്ധി സംബന്ധിച്ച് ചർച്ചകൾ തുടരാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും സ്റ്റാർമർ സംസാരിച്ചു.

നിയന്ത്രണംവിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026