BREAKING NEWS

കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച “പഗിട കളി”; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

· · 1 min read
Share: Copied!

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി”യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു.

ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്. എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.

അസോസിയേറ്റ് ഡയറക്ടർ: മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്: പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്റ്റ്സ് & ഫൈനൽ മിക്സ്: കരുൺ പ്രസാദ്, സൗണ്ട് എഞ്ചിനീയർ: ദീപക് വർഗീസ്, ഡി.ഐ: റെജിൻ സാന്റോ
മേക്കപ്പ് ചീഫ്: അഞ്ജലി നായർ, സ്റ്റിൽസ്: റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം, ക്രിയേറ്റീവ് സപ്പോർട്ട്: അനന്തു അശോകൻ, മിൽജോ ജോണി. ചിത്രം ഈ മാർച്ചിൽ തന്നെ പ്രദർശനത്തിനെത്തും. പിആർഒ- എഎസ് ദിനേശ്, മനു ശിവൻ.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026