BREAKING NEWS

‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; മറ്റുരാജ്യങ്ങൾക്കും മാതൃകയാക്കാം‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

· · 1 min read
Share: Copied!

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ വിജയമാവുന്നു എന്നതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഫലം നൽകുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയ്ശങ്കർ പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വാഹക കപ്പലുകൾ കടലിടുക്ക് കടന്ന കാര്യം ജയ്ശങ്കർ ചൂണ്ടിക്കാട്ടി.

ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി ഇന്ത്യ ഒരു ‘പൊതുവായ കരാറിൽ’ (blanket arrangement) എത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജയ്ശങ്കറിന്റെ അഭിപ്രായത്തിൽ, ചർച്ചകൾ തുടരുന്നതിനാൽ ഇനി അനുമതി തേടി കുടുങ്ങി കിടക്കുന്ന ഓരോ കപ്പലിന്റെയും കാര്യം പ്രത്യേകം പരിഗണിച്ചാണ് കൈകാര്യം ചെയ്യുന്നത്.

ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകമായി പരിശോധിച്ചാണ് അനുമതി ലഭ്യമാക്കുന്നതെന്നും മറ്റ് വിദേശ രാജ്യങ്ങൾക്കും ഈ നയതന്ത്ര മാതൃക പിന്തുടരാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായുള്ള സജീവമായ ബന്ധം അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഞാൻ ഇപ്പോഴും അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ചർച്ചകൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. സ്വാഭാവികമായും അത് തുടരും.’ അദ്ദേഹം പറഞ്ഞു.

ചർച്ചകൾക്ക് ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്നും നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് ഇറാനുമായുള്ള തുടർച്ചയായ ഇടപെടലാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയ്ശങ്കർ പറഞ്ഞു. ‘ഇന്ത്യയുടെ കാഴ്ചപ്പാടിൽ, ഈ വിഷയത്തിൽ ഇടപെടാതിരിക്കുന്നതിനേക്കാൾ നല്ലത് നാം യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യയുടെ ഈ സമീപനം, മറ്റുള്ളവർക്കും ഇത്തരം ഇടപെടലുകൾ നടത്താൻ സാഹചര്യം ഒരുക്കുമെങ്കിൽ, അത് ലോകത്തിന് ഗുണകരമാകും.’ അദ്ദേഹം പറഞ്ഞു. ചർച്ചകൾ ആരോ​ഗ്യപരമായി നിലനിർത്തുന്നതിലാണ് ന്യൂഡൽഹി സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടൽ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇറാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകരടക്കം വിലയിരുത്തുന്ന സാചര്യമാണ് ഇപ്പോഴുള്ളത്.

ശബരിമലയിൽ സ്ത്രീകളെ എന്തിന് നിരോധിക്കണം?? അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണ്, വിവാദ പരാമര്‍ശവുമായി എം എം മണി

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026