BREAKING NEWS

യുദ്ധം ആരംഭിച്ച ശേഷം യുഎഇ ലക്ഷ്യമാക്കി ഇറാൻ പ്രയോ​ഗിച്ചത് 1,800-ത്തിലധികം മിസൈലുകളും ഡ്രോണുകളും!! ഇത്തവണ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം, വിമാന സർവീസുകൾ നിർത്തിവച്ചു… യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്… Video

· · 1 min read
Share: Copied!

ദുബായ്: ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായതോടെ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഈ നടപടി സ്വീകരിച്ചതായി അറിയിച്ചു.

സംഭവത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് എല്ലാ സുരക്ഷാ നടപടികളും സജീവമായതോടെ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ദുബായ് മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിനെ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായി വ്യക്തമാക്കുന്നു. പിന്നീട് സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കിയതായും അറിയിച്ചു.

അതേസമയം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു. ഇതിനിടെ ചില വിമാനങ്ങൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്താവള റോഡും ടണലും താൽക്കാലികമായി അടച്ചതായി ദുബായ് പോലീസ് അറിയിച്ചു.

മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ലക്ഷ്യമാക്കി ഇറാൻ 1,800-ത്തിലധികം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗവും തടഞ്ഞെങ്കിലും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ സൗകര്യങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026