കൊച്ചി: 2025 മാർച്ച് മാസത്തിൽ 2.17 ദശലക്ഷം പുതിയ വരിക്കാരെ കൂട്ടിച്ചേർത്ത് റിലയൻസ് ജിയോ. മാർച്ചിൽ മൊത്തം കമ്പനികൾക്ക് കൂട്ടിച്ചേർക്കാനായത് 2.93 മില്യൺ വരിക്കാരെയാണെന്ന് ട്രായ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ 74 ശതമാനം വിപണി വിഹിതമാണ് ഇപ്പോൾ ജിയോ കൈയ്യാളുന്നത്. മേഖലയുടെ വിവിധ വിഭാഗങ്ങളിലായി 70 ശതമാനം വിപണി വിഹിതത്തോടെ ജിയോ മേധാവിത്തം തുടരുകയാണ്.
വിവിധ വിഭാഗങ്ങളിലായി എയർടെലിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ് ജിയോയുടെ പുതിയ സബ്‌സ്‌ക്രൈബർമാർ. വിഎൽആർ സബ്‌സ്‌ക്രൈബേഴ്‌സ്, വയർലെസ്, വയർലൈൻ, 5ജി എയർഫൈബർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. പുതിയ വിഎൽആർ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ 86 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 5.03 മില്യൺ വരിക്കാരെയാണ് ഈ വിഭാഗത്തിൽ കൂട്ടിച്ചേർത്തത്.
കണക്റ്റിവിറ്റി ഇൻഡസ്ട്രിയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായ 5ജി എഫ്ഡബ്ല്യുഎ മേഖലയിൽ ജിയോയ്ക്ക് 82 ശതമാനം വിപണി വിഹിതമുണ്ട്. 5.57 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് 2025 മാർച്ചിലെ കണക്കനുസരിച്ച് ഈ മേഖലയിലുള്ളത്.