BREAKING NEWS

അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ആക്രമണം, ചക്രവ്യൂഹത്തിൽപ്പെട്ട് പാക് സർക്കാർ, ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ, ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് പാർട്ടിക്കാർ തെരുവിൽ, സലാൽ അണക്കെട്ട് ഷട്ടറുകൾ തുറന്നതോടെ പ്രളയഭീതിയും

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇറങ്ങിപ്പോയി, ഇനി തിരിച്ചുകയറുക നിവർത്തിയില്ലാ എന്നവസ്ഥയിൽ പാക്കിസ്ഥാൻ. പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ തലവേദന സൃഷ്ടിച്ചുകൊണ്ട് ആഭ്യന്തര സംഘർഷവും. ഏതാനും ദിവസങ്ങളായി ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകൾ.

മാത്രമല്ല ചൊവ്വാഴ്ച ബിഎൽഎ നടത്തിയ ആക്രമണത്തിൽ പത്ത് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാക്കിസ്ഥാൻ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയിൽ ബിഎൽഎയും ആക്രമണം കടുപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി പാക് പട്ടാളക്കാർക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎൽഎ തുടരെ തുടരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഏപ്രിൽ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎൽഎ നടത്തിയ ബോംബാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ട്രെയിൻ ഹൈജാക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവൻ നീണ്ട സൈനിക നടപടികൾക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലിൽ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനെല്ലാം പുറമേ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ സർക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം. കൂടാതെ, ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പാക്കിസ്ഥാൻ പ്രളയഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ആക്രമണം ഒന്നുമായിട്ടില്ല കൂടുതൽ വ്യാപിപ്പിക്കും- പാക്കിസ്ഥാൻ, ഇങ്ങ് വന്നാൽ മതി, ഏത് ഹീന നീക്കത്തേയും ചെറുത്ത് ശക്തമായി തിരിച്ചടിക്കും- ഇന്ത്യൻ സൈന്യം!! ഇന്ത്യ ഒന്നും രണ്ടുമല്ല 78 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത് പാക് പ്രതിരോധമന്ത്രി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026