നിങ്ങളുടെ ഈയാഴ്ച 05 – 10 മുതല്‍ 12-10 വരെ
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305
അശ്വിനി മാസത്തിലെ പൗര്‍ണമിയും 9-ാം തീയതി ശുക്രന്‍ നീചരാശിയായ കന്നിയിലേക്കും പ്രവേശിക്കും
അശ്വതി: മുന്‍കരുതലോടെയായിരിക്കും സംസാരവും പ്രവൃത്തിയും, സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസങ്ങളുണ്ടാകില്ല, മനസിന് അസന്തുഷ്ടിയേകുന്ന സംഭവങ്ങളുണ്ടാകും.
ഭരണി: സഹോദരങ്ങളുമായുള്ള ബന്ധം മോശമാകാന്‍ ഇടയുണ്ട്. പുതിയ സുഹൃത് ബന്ധങ്ങളെ കരുതലോടെ സമീപിക്കും, നൂതനാശയങ്ങള്‍ അംഗീകരിക്കപ്പെടും.
കാര്‍ത്തിക: ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, സന്തോഷകരമായ വാര്‍ത്തകള്‍ തേടിയെത്തും, ചികിത്സാച്ചെലവുകള്‍ വര്‍ധിക്കും.
രോഹിണി: കര്‍മനിരതനായിരിക്കും, സന്താനങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടായേക്കാം, താത്കാലിക ജോലിയില്‍നിന്നു മാറ്റങ്ങളുണ്ടാകും.
മകയിര്യം: അമ്മയുടെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി, വാസഗൃഹം മാറേണ്ടതായി വരും.
തിരുവാതിര: പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കും.
പുണര്‍തം: കുഴപ്പം പിടിച്ച പ്രശ്‌നങ്ങളെ അതിജീവിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
പൂയം: വാഹനക്കച്ചവടങ്ങളില്‍ നഷ്ടമുണ്ടാകും, സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും, അന്യരുമായി കലഹിക്കാനിടവരും.
ആയില്യം: സഹോദരങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കും.
മകം: വാരാദ്യത്തേക്കാള്‍ വാരാന്ത്യത്തിന് ഗുണം കൂടും, പുതിയ ജോലി സാധ്യതകള്‍, സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റം എന്നിവയുണ്ടാകും.
പൂരം: പ്രണയകാര്യങ്ങളില്‍ അനുകൂല നിലപാടുകളുണ്ടാകും, തൊഴില്‍സംബന്ധമായി നേട്ടങ്ങള്‍, സഹോദരങ്ങള്‍ മുഖേന ഗുണാനുഭവം.
ഉത്രം: ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും, വായ്പാകാര്യങ്ങള്‍ അനുവദിച്ചു കിട്ടും, ഉന്നതാധികാരികളില്‍നിന്ന് അനുകൂല നിലപാടുകളുണ്ടാകും.
അത്തം: ഗൃഹനിര്‍മാണ കാര്യങ്ങളില്‍ തടസങ്ങളുണ്ടാകാം, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.
ചിത്തിര: തുടങ്ങിവച്ച പ്രവൃത്തികള്‍ മുടക്കം കൂടാതെ നടക്കും, വിശദമായി അന്വേഷിക്കാതെ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടരുത്.
ചോതി: സുഹൃത്തുക്കളുടെ സമീപനത്താല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം ലഭിക്കും, തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.
വിശാഖം: ദൂരസ്ഥലങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, ശാരീരികമായി അധ്വാനം വര്‍ധിക്കും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാകും.
അനിഴം: സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കണം, സത് സന്താനഭാഗ്യത്തിന് അനുകൂല സമയം.
തൃക്കേട്ട: അവിചാരിത ചെലവുകള്‍ വന്നുചേരും, ദമ്പതികള്‍ തമ്മിലുള്ള പിണക്കം വര്‍ധിക്കും, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം.
മൂലം: ഭൂമിയിടപാടുകളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങള്‍ വരും.
പൂരാടം:ബന്ധുജനസൗഖ്യം, സാമ്പത്തിക നേട്ടം, അംഗീകാരം, ജീവിതപങ്കാളി മുഖേന നേട്ടം എന്നിവയുണ്ടാകും.
ഉത്രാടം: ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ തേടും, തൊഴില്‍മേഖലയില്‍ പുരോഗതിയുണ്ടാകും, പുതിയ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യും.
തിരുവോണം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും, സഹോദരഗുണം.
അവിട്ടം: ദൂരയാത്രകള്‍ വേണ്ടി വരും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനങ്ങളായി ലഭിക്കും.
ചതയം: ഏറ്റെടുത്ത പ്രൊജക്ടുകള്‍ യഥാസമയം സമര്‍പ്പിക്കാന്‍ പറ്റിയെന്നു വരില്ല, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ തേടണം, വിവാഹകാര്യങ്ങളില്‍ തീരുമാനം.
പുരുരുട്ടാതി: വാസഗൃഹത്തില്‍ നവീകരണ പ്രവൃത്തികള്‍ നടത്തും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ പിണക്കം വര്‍ധിക്കും.
ഉത്രട്ടാതി: ആശയക്കുഴപ്പങ്ങളുണ്ടാകും, ഗുരുതര പ്രശ്‌നങ്ങളില്‍ പോംവഴികള്‍ തെളിഞ്ഞുവരും, സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
രേവതി: ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കും, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, എല്ലാരംഗത്തും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും