BREAKING NEWS

‘നിലവിലെ സാഹചര്യങ്ങൾക്ക് പൂർണ്ണ ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലും; സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ട്‘ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു അവകാശമുണ്ടെന്നും അതിന്റെ ഭാഗമായ പ്രത്യാക്രമണമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമായിരിക്കുമെന്നതാണ് ഇറാന്റെ നിലപാട്.

മേഖലയിലുള്ള ശത്രുസൈന്യത്തിന്റെ എല്ലാ താവളങ്ങളും ആസ്തികളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടന്ന “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്നറിയപ്പെടുന്ന സൈനിക നീക്കത്തിൽ ഇറാനിലെ പ്രമുഖ നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടിരുന്നു. ടെഹ്‌റാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 85 ഓളം കുട്ടികൾ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷമുണ്ടായി. ഇതോടെ ഗൾഫ് മേഖലയിലാകെ കടുത്ത യുദ്ധഭീതി നിലനിൽക്കുകയാണ്. ആക്രമണങ്ങൾ പൂർണ്ണമായും അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധ നടപടികൾ തുടരുമെന്നു തന്നെയാണ് ഇറാൻ ആവർത്തിക്കുന്നത്.

ആക്രമണം രൂക്ഷമായതിനെ തുടർന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതിക്കും ഇറാൻ ഔദ്യോഗികമായി കത്തയച്ചു. യുഎസിന്റെയും ഇസ്രായേലിന്റെയും നടപടി യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും ഇത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇറാൻ ആരോപിച്ചു. അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്ന് ഇറാൻ യുഎന്നിനോട് ആവശ്യപ്പെട്ടു.

അതും സംഭവിച്ചു! ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ത്യയും പെട്ടു, എണ്ണവില കുത്തനെ ഉയരും

 

 

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026