BREAKING NEWS

‘ഇല്ല, ഖമേനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’- അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, ഇത് ഒരു വലിയ പ്രശ്‌നമല്ല; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’ വിദേശകാര്യ മന്ത്രി

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം’ എന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് ‘ജീവനോടെയുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങളുടെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്‌നമല്ല’ അരാഗ്ചി അഭിമുഖത്തിനിടെ പറഞ്ഞു.

പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു.

ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങൾ നടത്താൻ അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ചൂഷണം ചെയ്യുന്നതിൽ നിന്ന് തടയേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ പ്രാദേശിക രാജ്യങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അടിച്ചേൽപ്പിച്ച യുദ്ധം ഇറാനിയൻ ജനതയ്‌ക്കെതിരെ മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങൾക്കെതിരെയും ലക്ഷ്യമിടുന്നതാണെന്നും അരാഗ്ചി പറഞ്ഞു. അതിനാൽ, സയണിസ്റ്റ് ഭരണകൂടത്തിന്റെ ദുഷ്ട ലക്ഷ്യങ്ങളെ നേരിടാൻ എല്ലാ മുസ്ലീം രാഷ്ട്രങ്ങളും പ്രാദേശിക സർക്കാരുകളും അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ ഇറാന്റെ താണ്ഡവം; കുവൈത്ത് വിമാനത്താളം, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ വ്യാപക ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ ; ബഹ്റൈനിലെയും ഖത്തറിലേയും ജോർദാനിലെയും യുഎസ് സൈനീകത്താവളങ്ങളും ലക്ഷ്യമിട്ടു

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026