Astrology

കക്കാൻ കയറിപ്പോൾ കാണുന്നത് സിസിടിവി, ഉടനെ മുണ്ടുകൊണ്ട് അതങ്ങ് മറച്ചു, ജനൽ കുത്തിത്തുറന്ന് അകത്തുകയറി വീട്ടമ്മയുടെ കാലിൽ കിടന്ന പാദസരം അടക്കം 18 പവൻ കവർന്നു, ക്യാമറ മറയ്ക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: പുറമേരിയിൽ വീട്ടിൽനിന്ന് 18 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും വീട്ടമ്മയുടെ കാലിൽ ധരിച്ചിരുന്ന പാദസരമടക്കം കള്ളൻ കവർന്നതായാണ് പരാതി.

മുൻവശത്തെ ജനവാതിൽ കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് കള്ളൻ വീടിനകത്ത് കടന്നത്. കൂടാതെ വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് ഇയാൾ മറച്ചിരുന്നു. ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകൻ പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് വീട്ടിൽ മോഷണം നടന്നത് തിരിച്ചറിഞ്ഞത്. അതേസമയം നാദാപുരം ഇൻസ്‌പെക്ടർ ശ്യാംരാജ് നായരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ജാതി സെന്‍സസ് കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കും, അവ നടപ്പിലാക്കുന്നത് യോഗ്യതയില്‍ വെള്ളം ചേര്‍ക്കുന്നത് പോലെ, ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാർ പിന്മാറണമെന്ന് എന്‍എസ്എസ്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026