അശ്വതി: ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും, സാമ്പത്തിക കാര്യങ്ങളില്‍ മുന്‍ കരുതലുകള്‍ വേണം, എടുത്തുച്ചാടി പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളരുത്.
ഭരണി: ബന്ധുജനങ്ങളെ കണ്ടുമുട്ടും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സഹോദരങ്ങള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും.
കാര്‍ത്തിക: സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും, സുഹൃത്തുക്കള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും.
രോഹിണി: ആരോഗ്യപ്രശ്നങ്ങളെ മറികടക്കാന്‍ സാധിക്കും, ഇഷ്ടജനങ്ങളുമായി കൂടുതല്‍ നേരം ചെലവഴിക്കും, ഗൃഹാന്തരീക്ഷം പൊതുവെ സുഖപ്രദമാകും.
മകയിര്യം: മാനസിക സമ്മര്‍ദം വര്‍ധിക്കും, തൊഴില്‍പരമായി നേട്ടങ്ങളുള്ള ദിവസമാണ്, സന്താനങ്ങള്‍ മുഖേന വിഷമാവസ്ഥയുണ്ടാകും.
തിരുവാതിര: സാഹസപ്രവര്‍ത്തികളില്‍നിന്നു വിട്ടുനില്‍ക്കണം, ദമ്പതികള്‍ക്കിടയില്‍ പിണക്കമുണ്ടാകും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും.
പുണര്‍തം: വാഹനസംബന്ധമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടണം.
പൂയം: പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായേക്കാം, കാര്‍ഷിക കാര്യങ്ങളില്‍ ചില പ്രയാസങ്ങള്‍ നേരിടാം.
ആയില്യം: ഭൂമിസംബന്ധമായ ചില തര്‍ക്കങ്ങളുണ്ടായേക്കാം, സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും, തൊഴില്‍സംബന്ധമായി നേട്ടങ്ങളുണ്ടാകും.
മകം: ബന്ധുജനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിവാദപരമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, വിചാരിച്ച കാര്യങ്ങള്‍ നടപ്പാകും.
പൂരം: സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, കുടുംബക്ഷേത്ര സംബന്ധമായ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാനാകും, സഹപ്രവര്‍ത്തകരുടെ പിന്തുണലഭിക്കും.
ഉത്രം: നിരവധി കാര്യങ്ങള്‍ ഒരേസമയം ചെയ്തു തീര്‍ക്കേണ്ടതായി വരും, തര്‍ക്കവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, ദൂരയാത്രകള്‍ നടത്തേണ്ടി വരും.
അത്തം: ഗൃഹനിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലതീരുമാനം, ദമ്പതികള്‍ തമ്മില്‍ അഭിപ്രായഭിന്നത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും.
ചിത്തിര: സുഹൃത്തുക്കളുടെ പിന്തുണലഭിക്കും, ഗൃഹാന്തരീക്ഷം കലുഷിതമാകും, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാകും, തൊഴില്‍സ്ഥലത്ത് പിരിമുറുക്കം.
ചോതി: സാമ്പത്തികപരമായി അനുകൂലതകളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നടക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
വിശാഖം: സമയബന്ധിതമായി കാര്യങ്ങള്‍ചെയ്തു തീര്‍ക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം.
അനിഴം: സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, കൂട്ടുവ്യാപാരത്തില്‍ പുനരാലോചന നടത്തും, സഹായം ചെയ്തവരില്‍നിന്ന് തിക്താനുഭവങ്ങളുണ്ടായേക്കാം.
തൃക്കേട്ട: തൊഴിലിടത്തില്‍ സമ്മര്‍ദമുണ്ടാകും, പാഴ് ചെലവ് വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകാം.
മൂലം: സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും, ബന്ധുബലം വര്‍ധിക്കും.
പൂരാടം: അംഗീകാരംവര്‍ധിക്കും, സുഹൃത്തുക്കളുടെപിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും, സാമ്പത്തിക നേട്ടമുണ്ടാകും.
ഉത്രാടം: സന്താനങ്ങളുടെ സഹായം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.
തിരുവോണം: തൊഴില്‍കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സമൂഹത്തില്‍ അംഗീകാരമുണ്ടാകും, ഭൂമിസംബനഅധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
അവിട്ടം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ഏതുകാര്യത്തിനും ആദ്യം തടസംനേരിടാം, വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം.
ചതയം: ദൂരയാത്രകളുണ്ടാകും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.
പുരുരുട്ടാതി: വാക്ക് തര്‍ക്കങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറണം, അയല്‍പക്കകാരുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി നഷ്ടങ്ങളുണ്ടാകാം.
ഉത്രട്ടാതി: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം, മനസ് കലുഷിതമായിരിക്കും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യേണ്ടതായി വരും.
രേവതി: ശാരീരികമായി അനാരോഗ്യം അനുഭവപ്പെടും, ഉറ്റ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും, തൊഴില്‍മേഖലയില്‍ അനിശ്ചിതത്വം അനുഭവപ്പെടാം.
(ഗ്രഹങ്ങളുടെ ഗോചരഫലം അനുസരിച്ചുള്ള ദിവസഫലമാണ് ഇവിടെ നല്‍കുന്നത്, കൂടുതല്‍ വിവരങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക)
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305,
വാട്‌സ്ആപ്- 8075211288