BREAKING NEWS

സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിൽ എത്തി…!!! കിടിലൻ സവിശേഷതകൾ…. വിശദമായി അറിയാം…

· · 1 min read
Share: Copied!

കാലിഫോർണിയ: സാംസങ് പുതിയ തലമുറ ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25+, ഗാലക്‌സി എസ് 25 അൾട്രാ സ്‌മാർട്ട്‌ഫോണുകൾ അടങ്ങിയ ഗാലക്‌സി എസ് 25 സീരീസ് അവതരിപ്പിച്ചു. സാംസങിന്റെ ആൻഡ്രോയിഡ് 15 അധിഷ്‌ഠിത വൺ യുഐ 7 പ്ലാറ്റ്‌ഫോമാണ്, എഐ സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ സാന് ഹോസെയിൽ നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ലോഞ്ച് ഇവന്റിലാണ് സാംസങ് ഗാലക്‌സി എസ് 25 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ ചിപ്‌സെറ്റും, 12 ജിബി റാം എന്നിവയാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വരുന്നത്, കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി. മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50എംപി മെഗാപിക്സൽ അൾട്രവൈഡ്, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ (OIS), 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ ക്യാമറ (OIS) എന്നിവ ക്യാമറ മൊഡ്യൂളിന്റെ സവിശേഷതകൾ. വിഡിയോകളിൽ നിന്ന് അനാവശ്യ ശബ്‌ദങ്ങൾ നീക്കം ചെയ്യാൻ കഴിയുന്ന ഓഡിയോ ഇറേസർ പോലുള്ള ഫീച്ചറുകളോടെയാണ് വരുന്നത്. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എസ് 25 അൾട്ര ലഭിക്കും.

മറ്റു സവിശേഷതകൾ

  • ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
  • കോർണിങ് ഗൊറില്ല ആർമർ 2 സുരക്ഷയോടെയാണ് ഫോണുകൾ എത്തുക.
  • എഐ മാത്രമല്ല. വൾക്കൻ എൻജിന്‌, ഉയർന്ന പെർഫോമിങ് ഗ്രാഫിക്‌സ് പ്ലാറ്റ്‌ഫോം, മെച്ചപ്പെട്ട റേ ട്രെയ്‌സിംഗ് എന്നിവയും സാംസങ് ഈ സീരീസിൽ അവതരിപ്പിക്കുന്നു.
  • 6.9 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് ഡിസ്പ്ലേയാണ് വരുന്നത്. 120 ഹെർട്സാണ് പുതുക്കൽ നിരക്ക്.
  • എസ് 24ന്റെ ബോക്സി ഡിസൈനല്ല അൾട്രയിൽ വരുന്നത് വൃത്താകൃതിയിലുള്ള അരികുകളാണ ഉള്ളത്.
  • S24 അൾട്രായിലെ 8.6mm കനം S25 അൾട്രായിൽ 8.2mm ആയും ഭാരം 232g-ൽ നിന്ന് 218g ആയും കുറച്ചിട്ടുണ്ട്.ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • 6 മാസത്തെ സൗജന്യ ജെമിനി അഡ്വാൻസ്‌ഡും 2TB ക്ലൗഡ് സ്റ്റോറേജും ഫോണിൽ വരുന്നുണ്ട്.

Keyword Summary: Samsung Galaxy S25, S25+, S25 Ultra with Snapdragon 8 Elite, Dynamic AMOLED display, One UI 7 launched globally: price, specifications

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026