ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305
8075211288
അശ്വതി: സന്തോഷാനുഭവങ്ങളുണ്ടാകും, കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും, അയല്‍വാസികളുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തും
ഭരണി: ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കും.
കാര്‍ത്തിക:മനസ് കലുഷിതമായിരിക്കും, തൊഴില്‍ഭാരം വര്‍ധിക്കും, സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യേണ്ടതായി വരും.
രോഹിണി: ആശുപത്രി ചെലവുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും, തൊഴിലില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും.
മകയിര്യം: മുന്‍കോപം വര്‍ധിക്കും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ദമ്പതികള്‍ തമ്മില്‍ ഐക്യം വര്‍ധിക്കും.
തിരുവാതിര: സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനശ്രമം നടത്തും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
പുണര്‍തം: പ്രതികരണശേഷി വര്‍ധിക്കും, മറ്റുള്ളവരെ ചെറുതായി കാണുന്ന രീതി മാറ്റണം, വിവേകപരമായി കാര്യങ്ങളെ നേരിടണം.
പൂയം: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടം, സൗഹൃദങ്ങള്‍ മുഖേന ഗുണാനുഭവം.
ആയില്യം: വാഹനസംബന്ധമായി നേട്ടങ്ങളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്ക, വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷകള്‍ വര്‍ധിക്കും.
മകം:ദൂരയാത്രകള്‍, സാമ്പത്തിക നഷ്ടം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും.
പൂരം: സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം, പൂര്‍വികസ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകും, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും.
ഉത്രം:കാര്യനിര്‍വഹണശേഷി വര്‍ധിക്കും, പ്രതിസന്ധിഘട്ടങ്ങളെ ബുദ്ധിപരമായി നേരിടും, യാത്രകള്‍ നടത്തേണ്ടതായി വരും.
അത്തം: ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും, ആരോഗ്യക്കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വന്നുചേരാം.
ചിത്തിര: ക്ഷമയോടെ കാര്യങ്ങളെ അഭിമുഖീകരിക്കും, സാമ്പത്തികമായിനേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
ചോതി: മനസിന് സമാധാനമുണ്ടാകും, സാമ്പത്തികശേഷി വര്‍ധിക്കും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും.
വിശാഖം: ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.
അനിഴം: സാഹസിക പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം, ഉന്നതവ്യക്തികളുമായി ആത്മബന്ധം പുലര്‍ത്തും, സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാം.
തൃക്കേട്ട: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും.
മൂലം: മനസിന് അസ്വസ്ഥതയുണ്ടാകും, സന്താനങ്ങളെ ചൊല്ലി ബുദ്ധിമുട്ടുകളുണ്ടാകാം, ഭൂമിസംബന്ധമായി തര്‍ക്കങ്ങളുണ്ടാകും.
പൂരാടം: ബുദ്ധിപരമായ കാര്യങ്ങളില്‍ വിജയം നേടും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായഭിന്നത, മുന്‍കോപം ഒഴിവാക്കണം.
ഉത്രാടം: ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടും, സാമ്പത്തികമായ നേട്ടം, ദീര്‍ഘയാത്രകള്‍, അലച്ചില്‍ എന്നിവയുണ്ടാകാം.
തിരുവോണം: ക്ഷമയോടെ എല്ലാക്കാര്യങ്ങളെയും സമീപിക്കും, സഹോദരങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ഉത്കണ്ഠയുണ്ടാകും.
അവിട്ടം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കരുത്, ബന്ധുജനങ്ങളുടെ പിന്തുണ.
ചതയം: സഹോദരഗുണമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകുന്ന ദിനം.
പുരുരുട്ടാതി: സാമ്പത്തികഅച്ചടക്കം പാലിക്കണം, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും.
ഉത്രട്ടാതി: അലച്ചില്‍ ഉണ്ടാകും, അനാവശ്യമായ ആശങ്കയുണ്ടാകും, സാമ്പത്തികസ്ഥിതിയില്‍ മാറ്റം.
രേവതി: സഹായികളില്‍നിന്ന് വിപരീതാനുഭവം, വാക്കുകള്‍ രൂക്ഷമാകും, വ്യാപാര കാര്യങ്ങളില്‍ നഷ്ടം.