BREAKING NEWS

‘ഐ ലവ് മോദി; എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് അദ്ദേഹം; ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അത് നൽകും‘- ഡൽഹിയിൽ സംഘടിപ്പിച്ച അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷികപരിപാടിയ്ക്കിടെ ഇന്ത്യയിലെ യുഎസ് സ്ഥാനപതിയ്ക്ക് സാക്ഷാൽ ട്രംപിന്റെ അപ്രതീക്ഷിത കോൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിക്കിടെ ‘സർപ്രൈസ്’ ഫോൺ കോളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറുമായുമായി നടത്തിയ സംഭാഷണത്തിലൂടെ ട്രംപ് സദസുമായി സംസാരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വലിയ സുഹൃത്താണെന്നും താൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് നൽകുമെന്നും ട്രംപ് ഉറപ്പുനൽകി.

ഇന്ത്യയ്ക്ക് തന്റെയും അമേരിക്കയുടെയും പൂർണപിന്തുണ ഉണ്ടാവുമെന്നും ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും ട്രംപ് പറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് വളർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഔദ്യോഗിക ഇന്ത്യ സന്ദ‍ർശനത്തിൻ്റെ ഭാഗമായി ഡൽഹിയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചടങ്ങിലുണ്ടായിരുന്നു. യുഎസിലെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026