ന്യൂഡൽഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചപ്പോള്‍ ആദ്യ ലീഡ് ബിജെപിയ്ക്ക്. 24 സീറ്റില്‍ ബിജെപിയും 19 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. 60.54 ശതമാനമാണ് പോളിങ്ങെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. തുടര്‍ഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാര്‍ട്ടിയും കാല്‍നൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാനമത്സരം.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം.70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020ല്‍ എഎപി 62 സീറ്റും ബിജെപി എട്ടു സീറ്റുമാണ് നേടിയത്. ഒട്ടുമിക്ക ഏജന്‍സികളും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രവചനങ്ങളെ തള്ളുകയാണ് എഎപി. തിരഞ്ഞെടുപ്പില്‍ ശക്തമായി ഉയര്‍ന്നുവരുമെന്ന് കോണ്‍ഗ്രസും ആത്മവിശ്വാസത്തിലാണ്.ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജന്‍സി പോളുകള്‍ പ്രവചിക്കുന്നു.അതേസമയം, പ്രവചനങ്ങളെ എഎപി തള്ളിക്കളഞ്ഞു.