പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ അങ്കമാലി ആശുപത്രിയിൽ ചികിത്സിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളാണ് ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ എടുത്തു കുടിച്ചത്.
രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നിൽ അമ്ലതയുള്ളതിനാൽ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. നവംബർ നാലിന് വൈകീട്ടായിരുന്നു സംഭവം. നിലവിൽ ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്.

















































