BREAKING NEWS

ബസിറങ്ങി ന‌ടന്നുനീങ്ങിയ 19കാരിയുടെ വയറ്റിൽ ആദ്യം കുത്തി, വേദനകൊണ്ടുപുളഞ്ഞ് വയറും പൊത്തിപ്പിടിച്ചു നിൽക്കെ കയ്യിൽ കരുതിയ പെട്രോൾ തലയിലൂടെയൊഴിച്ച് തീകൊളുത്തി!! 9 ദിവസം ജീവനും മരണത്തിനുമിടയിൽ വെന്റിലേറ്ററിൽ ഒടുവിൽ മരണം… കവിത കൊലക്കേസിൽ പ്രതി റെജിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും

· · 1 min read
Share: Copied!

പത്തനംതിട്ട: തിരുവല്ലയിൽ ബസിറങ്ങിയ പത്തൊൻപതുകാരിയെ നടുറോഡിൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും. അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്. കൊലക്കേസിൽ അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഹരിശങ്കർ പ്രസാദാണ് പ്രോസിക്യൂട്ടർ.

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാർച്ച് 12നു രാവിലെ 9.11നു ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

സംഭവ ദിവസം 3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണു രാവിലെ പ്രതി അജിൻ ചിലങ്ക ജംക്‌ഷനിൽ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ പിന്നാലെയെത്തിയ അജിൻ, സംഭവ സ്ഥലത്തെത്തിയപ്പോൾ മുന്നിലേക്കു കയറി വഴി തടസപ്പെടുത്തി. കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടാണ് ആദ്യം ആക്രമിച്ചത്. വയർ പൊത്തി വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തി. മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി പിന്നിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ ഫ്ലെക്സ് ബോർഡും മറ്റും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. തടഞ്ഞുവയ്ക്കപ്പെട്ട അജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉടൻ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കവിതയെ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. 9 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കവിത മാർച്ച് 20നു സന്ധ്യയോടെ മരിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനാണു കൈവശം കൂടുതൽ പെട്രോൾ കരുതിയതെന്നു പ്രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. സംഭവം നടന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിലെ സിസിടിവിയിൽ അക്രമദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 40 സെക്കൻഡുള്ള ദൃശ്യങ്ങൾ പോലീസ് അന്നു തന്നെ പലതവണ പരിശോധിച്ചിരുന്നു. പെട്രോൾ വാങ്ങുന്നതിനാവശ്യമായ പണം പിൻവലിക്കാനായി അജിൻ എടിഎമ്മിൽ കയറുന്നതിന്റെയും തുടർന്നു പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടെത്തി. കത്തിയിലെ ചോരപ്പാടും പെൺകുട്ടിയുടെ മരണമൊഴിയും പ്രധാന തെളിവുകളായി. പട്ടാപ്പകൽ അരങ്ങേറിയ സംഭവമായതിൽ ദൃക്സാക്ഷികളും ഏറെയായിരുന്നു. തിരുവല്ല പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മരുന്ന് നിറച്ചുവച്ചത് ജ്യൂസ് കുപ്പിയിൽ!! പത്തും ആറും വയസുള്ള സഹോദരങ്ങൾ ജ്യൂസെന്നു കരുതി എടുത്തുകുടിച്ചത് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന്, രുചിവ്യത്യാസം തോന്നി തുപ്പിക്കളഞ്ഞെങ്കിലും കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളൽ, അപകടനില തരണംചെയ്തു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026