ബെംഗളൂരു: വയോധികരായ ഭർതൃമാതാപിതാക്കളെ വീട്ടിൽക്കയറി മർദിച്ച മരുമകളായ ഡോക്ടർക്കെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരുവിൽ ഡോക്ടറായ പ്രിയദർശിനിക്കെതിരേയാണ് ഭർതൃപിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ കുട്ടികളും ഭർതൃമാതാപിതാക്കളെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് സൂചന, ‘വിദ്യാർഥികൾ ഉൾപ്പെട്ട കേസ്, പൂർണമായ തെളിവുകൾ ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ, കഞ്ചാവെത്തിച്ചതു വിദ്യാർഥികളുടെ ആവശ്യപ്രകാരം -എസിപി
ഈ മാസം 10 ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. മരുമകളായ ഡോ. പ്രിയദർശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടിൽ കയറി അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നും കാണിച്ച ഭർതൃപിതാവായ ജെ. നരസിംഹയ്യ പരാതി പോലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ ഡോക്ടറും മക്കളും പ്രായമായ ദമ്പതിമാരെ മർദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ, ഭർത്താവിന്റെ വീട്ടുകാരാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഡോ. പ്രിയദർശിനിയുടെ അവകാശവാദം. ഭർത്താവ് മക്കൾക്ക് നൽകേണ്ട സാമ്പത്തികസഹായം നൽകാത്തതിനാലാണ് ഭർത്താവിന്റെ വീട്ടിൽപോയത്. ഇതിനിടെയാണ് പ്രകോപനമുണ്ടായതെന്നും തുടർന്ന് ക്ഷമ നശിച്ചാണ് താനും കുട്ടികളും പ്രതികരിച്ചതെന്നും വനിതാ ഡോക്ടർ പറഞ്ഞു. സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും മൊഴികൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.