Uncategorized

‘സുധാകരൻ കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ; തുടർന്നങ്ങോട്ട് എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്‘ എകെ ആന്റണി

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന്റെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി.

കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞുവെന്നത് അദ്ദേഹം വ്യക്തമായില്ല.

നിലവിലുള്ള എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു ആദ്യ ഘട്ടത്തിൽ കോൺ​ഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ തനിക്ക് സീറ്റ് കിട്ടിയേ മതിയാകൂ എന്നതിൽ സുധാരൻ ഉറച്ചുനിന്നു. അനുനയ നീക്കങ്ങൾ പലതു നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. അതിനിടെയാണ് എകെ ആന്റണിയുടെ ഇടപെടലോടെ കെ. സുധാരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026
BREAKING NEWS
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി
07 Oct 2026