BREAKING NEWS

പാറ കയറ്റിപോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം കയറ്റത്തിൽ വച്ച് നഷ്ടമായി, പിന്നോട്ടുപാഞ്ഞ ലോറി കാറിലും ബൈക്കിലുമിടിച്ച് മറിഞ്ഞു, ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, കാർ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്!! കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു, വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത് നീന്തൽ പരിശീലനം കഴിഞ്ഞ് മടങ്ങവേ

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണു മരിച്ചത്. നീന്തൽ പരിശീലനത്തിനു പോയി മടങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്

പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിൽ ഇന്നു ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. കാറിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വിദ്യാർഥികളുടെ മരണം സംഭവിച്ചിരുന്നു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026