ന്യൂഡൽഹി: വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ചോദിച്ചതിന് ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ സൈനികൻ ക്രൂരമായി മർദിച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് ജൂലൈ 26നായിരുന്നു സംഭവം. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് പരുക്കേറ്റു. പലരുടേയും തലയ്ക്കും നട്ടെല്ലിനുമാണ് പരുക്ക്. ഒടിവ് ഉൾപ്പെടെ ഗുരുതരമാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ജൂലൈ 26ന് ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിലാണ് സംഘർഷത്തിന്റെ തുടക്കം. അമിത ലഗേജിനു ഫീസ് ചോദിച്ച ജീവനക്കാരെ കയ്യിൽ കിട്ടിയ പരസ്യ ബോർഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥൻ ആക്രമിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
Spicejet says the man in orange (an Army officer) has been booked for this “murderous assault” on its staff at Srinagar airport over payment for excess cabin baggage. Airline says spinal fracture and broken jaw among the injuries. Probe underway. pic.twitter.com/g2QmIPU7eJ
— Shiv Aroor (@ShivAroor) August 3, 2025