BREAKING NEWS

അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ

· · 1 min read
Share: Copied!

മഡ്രിഡ്: മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസുകാരനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഉദ്ദേശിച്ച സ്ഥലത്തേക്കു വിമാനയാത്ര നടത്തിയതായി റിപ്പോർട്ട്. അവധിക്കാലം ആഘോഷിക്കാൻ 10 വയസുകാരനും സഹോദരനുമൊപ്പം യാത്ര പോകാനിറങ്ങിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. എയർപോർട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതറിഞ്ഞത്.

തുടർന്നു യാത്രാതടസം ഒഴിവാക്കുന്നതിന് വേണ്ടി മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നു. എയർ ഓപ്പറേഷൻസ് കോ ഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. യാത്രാ രേഖകളിലെ പ്രശ്നം മൂലം പത്ത് വയസുള്ള സ്വന്തം മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ആ മാതാപിതാക്കൾക്ക് എങ്ങനെ നിർവികാരതയോടെ യാത്ര ചെയ്യാനായെന്നു ലിലിയൻ വിഡിയോയിൽ ചോദിച്ചു.

അതേസമയം വിമാനത്താവളത്തിൽ തനിച്ചു നിൽകുന്ന കുട്ടിയെ പോലീസാണ് കണ്ടെത്തിയത്. മാതാപിതാക്കളെവിടെയെന്ന ചോദ്യത്തിനു അവധിക്കാലം ആഘോഷിക്കാൻ പോവുകയാണെന്നും മാതാപിതാക്കൾ വിമാനത്തിലുണ്ടെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ സഞ്ചരിച്ച വിമാനത്തിലെ പൈലറ്റുമായി വിമാനത്താവള അധികൃതർ ബന്ധപ്പെട്ടു.

സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിനു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിനെ വിളിച്ചിട്ടുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. അതേസമയം പത്ത് വയസുകാരന്റെ ഇളയ സഹോദരനുമായി യാത്ര ചെയ്യുകയായിരുന്ന ഇവരെ പിന്നീട് കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും കുട്ടിയെ അവർക്ക് കൈമാറുകയും ചെയ്തു.

ഒരുമിച്ച് യാത്ര ചെയ്യവേ കാറിനുള്ളിൽ യുവാക്കൾ തമ്മിൽ സംഘർഷം, പരസ്പരം വാളെടുത്ത് വീശി അങ്കംവെട്ട്!! ഒടുവിൽ കാറിനു തീയിട്ടു, അന്വേഷണം ആരംഭിച്ചു

 

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026