BREAKING NEWS

വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ചോദിച്ചു, കയ്യിൽ കിട്ടിയ പരസ്യ ബോർഡെടുത്ത് ജീവനക്കാർക്കു നേരെ സൈനികന്റെ ആക്രമണം, തലയ്ക്കും നട്ടെല്ലിനും ​ഗുരുതര പരുക്ക്- വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ചോദിച്ചതിന് ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ സൈനികൻ ക്രൂരമായി മർദിച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് ജൂലൈ 26നായിരുന്നു സംഭവം. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് പരുക്കേറ്റു. പലരുടേയും തലയ്ക്കും നട്ടെല്ലിനുമാണ് പരുക്ക്. ഒടിവ് ഉൾപ്പെടെ ഗുരുതരമാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

ജൂലൈ 26ന് ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിലാണ് സംഘർഷത്തിന്റെ തുടക്കം. അമിത ല​ഗേജിനു ഫീസ് ചോദിച്ച ജീവനക്കാരെ കയ്യിൽ കിട്ടിയ പരസ്യ ബോർഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥൻ ആക്രമിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026