BREAKING NEWS

അതിർത്തി തർക്കത്തിനിടെ കപ്പത്തണ്ട് വച്ച് പിതാവിനെ തല്ലിക്കൊന്നു, ഏഴുവർഷങ്ങൾക്കിപ്പുറം ആ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി മകന്റെ പ്രതികാരം, കൊലയ്ക്ക് ശേഷം തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

· · 1 min read
Share: Copied!

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ മധ്യവയസ്കനെ വെടിവച്ചു കൊന്ന ശേഷം പ്രതി കീഴടങ്ങി. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം അയൽവാസിയായ പോളിയാണ് പിന്നീട് അയ്യമ്പുഴ പെോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഏഴു വർഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കിലുക്കൻ ജോസ്.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കാലടിയുടെയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി കയ്യിൽ കരുതിയിരുന്ന തോക്കുപയോ​ഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനിൽ തോക്കുമായി കീഴടങ്ങുകയായിരുന്നു. അയ്യമ്പുഴ സ്റ്റേഷനില കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇത് കാലടിക്ക് മാറ്റുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാഗമായി ലഭിച്ചിട്ടുള്ള ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

വഴിയുമായി ബന്ധപ്പെട്ടുണ്ടായ അതിർത്തി തർക്കത്തെ തുടർന്നാണ് ഏഴു വർഷം മുമ്പ് കാളാപറമ്പൻ ജോസ് കൊലപ്പെടുന്നത്. വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയായി മാറുകയുമായിരുന്നു. പിന്നാലെ കിലുക്കൻ ജോസ്കയ്യിൽ കിട്ടിയ കപ്പയുടെ കടഭാഗം കൊണ്ട് അടിച്ചതിനെ തുടർന്ന് ജോസ് മരിക്കുകയായിരുന്നു. കേസിൽ ജോസിനെ ശിക്ഷിച്ചെങ്കിലും ശിക്ഷ കുറവായതിനെ തുടർന്ന് അപ്പീൽ അടക്കമുള്ള നിയമനടപടികൾ‍ പുരോഗമിക്കുന്നതിനിടെയാണ് പിതാവിന്റെ മരണത്തിൽ മകൻ പ്രതികാരം ചെയ്തത്.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026