കോഴിക്കോട്/ കൊച്ചി: റിക്കവറിയുടെ പേരിൽ പോലീസ് നടത്തുന്ന സ്വർണ്ണ വ്യാപാരി വേട്ട അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. പോലീസ് പീഡനത്തിൽ ആലപ്പുഴയിൽ സ്വർണ്ണ വ്യാപാരി ജീവനൊടുക്കിയതിൽ അന്വേഷണം ഊർജിതമാക്കണം, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം, ഈ- വേബിൽ അപാകതകൾ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളും യോഗo ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ, ഭാരവാഹികളായ പി.കെ. അയമു ഹാജി, റോയ് പാലത്തറ, സി.വി. കൃഷ്ണദാസ്, ബി.പ്രേമാനന്ദ്, എം.വിനീത്, അർജുൻ ഗേക്കുവാദ്, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അഡ്വ. സോജൻ ജെയിംസ്, അഡ്വ. നേമം ചന്ദ്രബാബു എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു.



പുതിയ സംസ്ഥാന ഭാരവാഹികൾ
പ്രസിഡൻറ്- ഡോ.ബി ഗോവിന്ദൻ,
അഡ്വൈസറി കമ്മിറ്റി ചെയർമാൻ- കെ.സുരേന്ദ്രൻ,
ജനറൽ സെക്രട്ടറി- അഡ്വ.എസ്.അബ്ദുൽ നാസർ,
ട്രഷറർ- സി.വി.കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡൻറ്- പി.കെ. അയമൂ ഹാജി,റോയ് പാലത്തറ
വർക്കിംഗ് ജനറൽ സെക്രട്ടറി- ബി. പ്രേമാനന്ദ്, എം വിനീത്
വൈസ് പ്രസിഡന്റുമാർ- സ്കറിയാച്ചൻ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, പി.ടി.അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ അസീസ് എർബാദ്,ബിന്ദു മാധവ്, ലിബി എബ്രഹാം,ഹാഷിം കോന്നി, നവാസ് പുത്തൻവീട്, രത്നകലാരത്നാകരൻ, പി.കെ.ഗണേശൻ
സെക്രട്ടറിമാർ- മനോജ് കണ്ണൂർ, അരുൺ മല്ലർ, എം.സി. ദിനേശൻ, നിതിൻ തോമസ്, അഹമ്മദ് പൂവിൽ, എൻടികെ ബാപ്പു, സി.എച്ച്. ഇസ്മായിൽ, വി ഗോപി, നസീർ പുന്നക്കൽ, എസ്.പളനി, ജയകുമാർ താലം