BREAKING NEWS

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

· · 1 min read
Share: Copied!

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി–സാൻ ഫ്രാൻസിസ്കോ സർവീസ് നടത്തിയ AI173 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി. ഏകദേശം 230 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എട്ട് മണിക്കൂറിലേറെ സമയം ആകാശത്ത് കഴിഞ്ഞ ശേഷമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ, നിശ്ചിത സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് വിമാനം തിരിച്ചു വിളിച്ചതെന്ന് അറിയിച്ചു. വിമാനത്തിന് യാതൊരു അപകടവും സംഭവിക്കാതെ സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തതായും പിന്നീട് സമഗ്ര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം, വിമാനം ചൈനീസ് വ്യോമപരിധിയിൽ പ്രവേശിച്ചതിന് ശേഷം ഏകദേശം മൂന്ന് മണിക്കൂർ പറന്ന ശേഷമാണ് തിരിച്ചുപോകാനുള്ള തീരുമാനം എടുത്തത്. തുടർന്ന് വിമാനം എട്ടുമണിക്കൂറോളം ആകാശത്ത് തുടരുകയും പിന്നീട് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം വിമാന സൗകര്യങ്ങൾ ഒരുക്കുന്നതായും, അതുവരെ ഭക്ഷണം, ഹോട്ടൽ താമസം, യാത്ര പുനഃക്രമീകരണം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.

അതേസമയം മെയ് 21 ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം എഞ്ചിന് തീപിടിച്ചിരുന്നു.

മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026