BREAKING NEWS

പാലക്കാട് പോക്സോ കേസുകള്‍ ഉയരുന്നു, ടാസ്ക് ഫോഴ്സ് രൂപീകരിച്ച് അന്വേഷിക്കും, ഉത്തരവുമായി ആഭ്യന്തരമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: പാലക്കാട്‌ ജില്ലയിലെ വാളയാർ, കൊല്ലങ്കോട്‌, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പോലീസ്‌ സ്റ്റേഷൻ പരിധികളിൽ പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ചന്വേഷിക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഒരു ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി.

ജില്ലാ ജനജാഗരൺസമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ്‌ ആന്റ്‌ വെൽഫയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവവരാണ്‌ ഈ ടാസ്‌ക്‌ ഫോഴ്‌സിലുണ്ടാവുക. പത്താം കേരളാ നിയമസഭയുടെ എസ്റ്റിമേറ്റ്‌ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലും ഇത്തരത്തിലൊരു സമിതി രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്ന നിർദേശമുണ്ടായിരുന്നു. മൂന്ന്‌ ദിവസത്തിനുള്ളിൽ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ച്‌ മൂന്ന്‌ മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ സമർപ്പിക്കണമെന്നാണ്‌ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരിക്കുന്നത്‌. ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട്‌ ഫോണുകളുടെയും മറ്റും വ്യാപകമായ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങളും വിവിധ സാമൂഹ്യ പശ്ചത്താലത്തിലുള്ള കുട്ടികളിൽ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതവും ടാസ്‌ക്‌ ഫോഴ്‌സിന്റെ അന്വേഷണ പരിധിയിൽ വരും.

വാളയാർ പോലുള്ള പ്രദേശങ്ങൾ വ്യാവസായിക മേഖലക്ക്‌ അടുത്തായതിനാൽ മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്‌. ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൽ കൂടുതലായി സ്‌മാർട്ട്‌ ഫോണുകളെയും മറ്റും ആശ്രയിക്കുന്ന നിലയുണ്ടാകുന്നതും അത്‌ അവരുടെ സ്വഭാവത്തിലും ജീവിത സാഹചര്യങ്ങളിലുമുണ്ടാക്കുന്ന മാറ്റങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026
BREAKING NEWS
ടിവികെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 70 കോടി വാഗ്ദാനം ചെയ്തു, എന്നാല്‍ ഒരാള്‍ പോലും പണം വാങ്ങിയില്ല, ഡിഎംകെയ്ക്കെതിരെ ആരോപണവുമായി തമിഴ്നാട് മന്ത്രി
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026