BREAKING NEWS

വാടകവീണ് കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പിറ്റ്ബുള്ളിന്റെ ആക്രമണം, യുവതിയുടെ കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവ്, രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും മാരകമായി കടിയേറ്റു, നായയെ ഓടിക്കാനെത്തിയവര്‍ക്കും പരിക്ക്

· · 1 min read
Share: Copied!

പട്യാല: പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിനിരയായത്. വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നതും നായ ചാടി വന്ന് ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷിഫാലിയുടെ കൈകൾ കടിച്ചെടുത്ത നായ ശരീരമാസകലം പരുക്കേൽപ്പിച്ചതായി അങ്കിത് പറഞ്ഞു.

ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അങ്കിത്തിനും സാരമായി പരുക്കേറ്റു. യുവാവിന്റെ കാലിലും പുറകിലും നായ കടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപവാസികൾ ദമ്പതികളെ രക്ഷിക്കാനെത്തിയെങ്കിലും അവർക്ക് നേരെയും നായ തിരിഞ്ഞു. ആദ്യമൊരു സ്ത്രീ നായയെ ഓടിക്കാനായി വടിയുമായി എത്തിയെങ്കിലും നായ ആക്രമണം തുടർന്നു. പിന്നീട് മൂന്നോളം പേർ വടിയുമായി എത്തി നായയെ ഓടിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

ഗുരുതതമായി പരുക്കേറ്റ ഭാര്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി അങ്കിത് കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയതായി അങ്കിത് പറ‍ഞ്ഞു. നായയെ തുറന്നുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആക്രമകാരികളായ നായകളെ നഗരത്തിൽ വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പറ‍ഞ്ഞു,

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026