അബുദാബി: റമദാൻ വിശുദ്ധ മാസം തുടങ്ങിയതിന്‍റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു എ ഇ മോചനം പ്രഖ്യാപിച്ചു. യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ശിക്ഷയുടെ ഭാഗമായ ഇവരുടെ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും.
എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് സാധാരണഗതിയിൽ മോചനത്തിനായി പരിഗണിക്കുക.
ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്നലെ റമദാൻ ഒന്നായിരുന്നു . ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൽ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒമാനിൽ ഇന്നാണ് റമദാൻ 1.
കേരളത്തിലും റംസാന്‍ വ്രതാരംഭം ഇന്നാണ് ആരംഭിച്ചു. ഒരു മാസക്കാലം ഇനി ഇസ്ലാം മതവിശ്വാസികള്‍ക്ക് വിശുദ്ധിയുടെ പുണ്യകാലമാണ്. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും രാപ്പകലുകള്‍.ആരാധനയ്ക്കും നോമ്പ് തുറകള്‍ക്കുമായി പള്ളികളും ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയവയുടെ പുണ്യമാസമാണ് വിശ്വാസികൾക്ക് റമദാൻ. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ രാവിന് വേണ്ടിയുള്ള പ്രതീക്ഷയിലാണ് വിശ്വാസികൾ. പുലര്‍ച്ചെ സുബ്ഹി ബാങ്കിന് മുമ്പുള്ള അത്താഴം മുതല്‍ വൈകുന്നേരം മഗ് രിബ് ബാങ്ക് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ടിക്കും. രാത്രി വൈകും വരെ വിശ്വാസികൾ പ്രാര്‍ത്ഥനകളിൽ മുഴുകും.
പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാനധര്‍മ്മാദികള്‍ക്കും പ്രാധാന്യമുള്ള മാസമാണ് റമദാന്‍. പള്ളികളില്‍ രാത്രി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. പള്ളികളില്‍ നോമ്പുറ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിപണിയിലും വിശുദ്ധമാസത്തിന്‍റെ തിരക്കുകള്‍ അനുഭവപ്പെട്ട് തുടങ്ങി.
ഇറാൻ്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് സമീപം തീപിടിത്തം; കാരണം കണ്ടെത്താനായില്ല
















































