BREAKING NEWS

ഫീൽഡിങ്ങിനിറക്കാതെ ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവിനെ സഹതാരങ്ങൾക്കുള്ള ഡ്രിങ്ക്സുമായി തലങ്ങും വിലങ്ങും നടത്തുന്നു, ജഡേജയ്ക്ക് ഒരു ഓവർ പോലുമെറിയാൻ പന്ത് നൽകുന്നില്ല… പരാ​ഗിന്റെ തീരുമാനം വൈഭവിനെ മാനസികമായി തളർത്തി, അത് അവന്റെ ബാറ്റിങ്ങിലും പ്രതിഭലിച്ചു- അസി. കോച്ച്!! തന്ത്രം പാളി- റയാൻ പരാ​ഗ്

· · 1 min read
Share: Copied!

ഹൈദരാബാദ്: തോൽവിയറിയാതെ കുതിച്ചുകൊണ്ടിരുന്ന രാജസ്ഥാൻ റോയൽസ് ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. 57 റൺസിനാണ് രാജസ്ഥാനെ ഹൈദരാബാദ് തറപറ്റിച്ചത്. സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും.

ഇതോടെ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ മിക്ക തീരുമാനങ്ങളും വിമർശനങ്ങൾക്കു വിധേയമായി. രവീന്ദ്ര ജ‍ഡേജയെ ബോൾ ചെയ്യിക്കാതിരുന്നതിനാണ് ഏറ്റവും കൂടുതൽ വിമർശനം. അതുപോലെ വൈഭവ് സൂര്യവംശിയെ ഫിൽഡിങ്ങിനിറക്കാതെ, ഇംപാക്ട് പ്ലെയറാക്കിയ തീരുമാനത്തിനെതിരെയും ചിലർ രംഗത്തെത്തി. ക്യാപ്റ്റനു ബുദ്ധിയില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്.

അതേസമയം ഫീൽഡിങ്ങിൽ ഇറങ്ങാത്തതിൽ വൈഭവ് നിരാശനായിരുന്നെന്നും അതു ബാറ്റിങ്ങിനെ ബാധിച്ചെന്നും രാജസ്ഥാൻ അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി തുറന്നുപറയുകയും ചെയ്തു. രവീന്ദ്ര ജഡേജയെക്കൊണ്ട് ബോൾ ചെയ്യിപ്പിക്കാതിരുന്ന തന്റെ ‘തന്ത്രപരമായ’ തീരുമാനത്തെക്കുറിച്ചു മത്സരശേഷം റിയാൻ പരാഗ് വിശദീകരിച്ചത് ഇങ്ങനെ. ‘‘ഞങ്ങൾ വളരെ നന്നായി തുടങ്ങിയെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ ചില കാര്യങ്ങൾ മാറ്റി ചെയ്യാമായിരുന്നു. ജഡു ഭായ്, എനിക്കറിയില്ല, അത് ആ നിമിഷത്തിലെ തീരുമാനമായിരുന്നു. ഇഷാൻ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു, അതിനാൽ ആ റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ബിഷ്‌ണോയിയുടെ ഓവറുകളിൽ ഞാൻ വിശ്വസിച്ചു. പക്ഷേ വിക്കറ്റ് പെരുമാറുന്ന രീതി വച്ച് അവർ തീർച്ചയായും 30 റൺസ് അധികം നേടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി.’’

എന്നാൽ ബാറ്റിങ്ങിൽ നാണക്കേടിൽ നിന്നു രാജസ്ഥാനെ രക്ഷിച്ചത് രവീന്ദ്ര ജഡേജയും (32 പന്തിൽ 45) ഡോണവൻ ഫെരൈരയും ( 44 പന്തിൽ 69) ചേർന്നാണ്. ഐപിഎലിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ എന്ന ബെംഗളൂരുവിന്റെ റെക്കോർഡ് (49) രാജസ്ഥാൻ തിരുത്തിയെഴുതുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഡോണവനും ജഡേജയും ക്രീസി‍ൽ ഒന്നിക്കുന്നത്. 6–ാം വിക്കറ്റിൽ 72 പന്തിൽ 118 റൺസ് ചേർത്ത സഖ്യം രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഡോണവനെ വീഴ്ത്തിയ സാകിബ് രാജസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി. പിന്നാലെ ജഡേജയും മടങ്ങിയതോടെ രാജസ്ഥാൻ തോൽവിയും അവിടെ പിറന്നു.

അതുപോലെ ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവംശിയെ ‘ഇംപാക്റ്റ് പ്ലെയർ’ ആക്കിയതും പലരെയും ഞെട്ടിച്ചു. ഫീൽഡിങ്ങിൽ മികവ് പുലർത്തുന്ന താരത്തെ എന്തിനു മാറ്റിനിർത്തിയെന്നാണ് ചോദ്യം. ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവ് സഹതാരങ്ങൾക്ക് ഡ്രിങ്ക്സ് നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പലരുടെയും വിമർശനം. ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വൈഭവിന് ഫീൽഡ് ചെയ്യാനും താൽപര്യമുണ്ടെന്നും എന്നാൽ ടീം കോംബിനേഷൻ കാരണമാണ് മറിച്ചൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും രാജസ്ഥാൻ റോയൽസ് അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി പറഞ്ഞു.

‘‘ഫീൽഡിങ് അവസരം നഷ്ടമായതിൽ വൈഭവ് അത്ര സന്തോഷവാനായിരുന്നില്ല, കാരണം അവന് ഫീൽഡിങ് വളരെ ഇഷ്ടമാണ്. അവൻ ഒരു മോശം ഫീൽഡർ ആയതുകൊണ്ടല്ല തീരുമാനം. ഡോണവൻ ഫെരൈര ഫിറ്റ്നസ് ടെസ്റ്റ് പാസായിട്ടുണ്ട്. എസ്എ 20 മത്സരങ്ങൾക്കിടെ അദ്ദേഹത്തിന്റെ കോളർബോണിന് പരുക്കേറ്റിരുന്നു. അദ്ദേഹം ഒരു മികച്ച ഫീൽഡറാണ്. അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണ്. നിർഭാഗ്യവശാൽ, വൈഭവിന് അവസരം നഷ്ടമായി.’’– ട്രെവർ പെന്നി തീരുമാനത്തെ ന്യായീകരിച്ച് പറഞ്ഞു.

‘എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു… വൈഭവിന്റെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്, ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞു, അതുപോലെ തന്നെ ചെയ്തു’… ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ പിഴുത് രാജസ്ഥാന്റെ തേരോട്ടത്തിന് തടയിട്ടത് പ്രഫുൽ ഹിംഗെ

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026